Header Ads

  • Breaking News

    വിലക്കയറ്റം:എസ്ഡിപിഐ കാൽടെക്സ് മഹാത്മാ ഗാന്ധി പ്രതിമക്കു മുന്നിൽ പ്രതിഷേധ തീ വലയം തീർത്തു



    കണ്ണൂർ : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടിയിട്ടും ഇടപെടാത്ത പിണറായി സർക്കാറിനെതിരെ   എസ് ഡി പി  ഐ  കണ്ണൂർ ജില്ലാ കമ്മിറ്റി   കാൾടെക്സ്  മഹാത്മാ ഗാന്ധി പ്രതിമക്കു ചുറ്റും  തീ വിലക്കെതിരെ   പ്രതിഷേധ   തീ വലയം തീർത്തു.

    ജനജീവിതം ദുസ്സഹമായിട്ടും പൊതു വിപണിയിൽ ഇടപെടാതെ അറച്ച് നിൽക്കുന്ന പിണറായി സർക്കാറിനെതിരെ തീ  വലയത്തിലൂടെ  ശക്തമായ ജനരോഷം ഉയർത്തിക്കൊണ്ട് വരുമെന്ന് എസ്ഡിപിഐ  കണ്ണൂർ ജില്ലാ  പ്രസിഡന്റ്     എ  സി ജലാലുദ്ധീൻ  പ്രതിഷേധ തീ വലയം ഉ ദ്ഘാടനം   ചെയ്തു സംസാരിക്കുകവെ   മുന്നറിയിപ്പ് നൽകി.

    അവശ്യവസ്തുക്കൾക്ക് മുഴുവൻ  അസാധാരണമായ  വിലക്കയറ്റമാണ്. സവാളയുടേയും ഉള്ളിയുടേയും വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. സാധാരണക്കാരുടെ ജീവിതം പട്ടിണിയിലേക്ക്  മാറുകയാണ്.  അടുക്കളയിൽ  തീപുകയാതെയായിട്ടും യാതൊന്നും ചെയ്യാതെ, സർക്കാർ കയ്യും കെട്ടി നോക്കിയിരിക്കുകയാണെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

    തീ വലയത്തിന്   ജില്ലാ ജനറൽ  സെക്രെട്ടറി  ബഷീർ കണ്ണാടിപറമ്പ.  ജില്ലാ വൈസ്  പ്രസിഡന്റ്   ഉമ്മർ മാസ്റ്റർ.  ട്രഷറർ  എ ഫൈസൽ  കണ്ണൂർ മണ്ഡലം പ്രസിഡന്റ്  ശംസുദ്ധീൻ മൗലവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാഫി.സി, അബ്ദുള്ള മന്ന, സുബൈർ മടക്കര   തുടങ്ങിയവർ  നേതൃത്വം  നൽകി

    No comments

    Post Top Ad

    Post Bottom Ad