Header Ads

  • Breaking News

    കശ്മീർ വിഷയത്തിലെ ലഘുലേഖ പോലീസ് കൊണ്ടുവന്നതാണെന്ന് താഹയുടെ സഹോദരൻ; മറ്റുസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബന്ധുകൾ



     കോഴിക്കോട്:  വീട്ടിൽനിന്ന് കണ്ടെടുത്ത കശ്മീർ വിഷയത്തിലെ ലഘുലേഖ പോലീസ് കൊണ്ടുവന്നതാണെന്ന് താഹയുടെ സഹോദരൻ ഇജാസ് ഹസൻ. ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും പാഠപുസ്തകങ്ങളുമാണ് താഹയുടെതായിട്ടുള്ളതെന്നും ഇജാസ് പറഞ്ഞു. താഹ സി.പി.എം. പ്രവർത്തകനാണ്. മറ്റുസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബന്ധുകൾ ഉറച്ചുവിശ്വസിക്കുന്നു. 

    താഹയുടെ മുറിയിൽനിന്ന് കശ്മീരിലെ ‘ഹിന്ദുത്വ ഫാസിസത്തിനെതിരേ പ്രതിഷേധിക്കുക’ എന്ന ലഘുലേഖ കിട്ടിയെന്നാണ് പോലീസ് പറയുന്നത്. പന്തീരാങ്കാവ് കൊടൽനടക്കാവിലെ ഇരുമുറികളുള്ള താഹയുടെ വീട്ടിൽ നാലുപേർക്കുപോലും നിൽക്കാൻ സ്ഥലമില്ല. മുറിക്കുള്ളിൽ നിറയെ വസ്ത്രങ്ങളും താഹയുടെയും ഇജാസിന്റെയും പഠനോപകരണങ്ങളും പുസ്തകങ്ങളുമാണ്. നല്ല വായനശീലമുള്ളയാളാണ് താഹ. സുഹൃത്തുകളിൽനിന്നും വായനശാലയിൽനിന്നുമെടുക്കുന്ന പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവരാറുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

    വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ അലൻ താഹയുടെ വീട്ടിലെത്തിയിരുന്നു. അല്പസമയം കഴിഞ്ഞ് ഇരുവരും പുറത്തേക്കുപോയി. പിന്നീട് പുലർച്ചെ താഹയുമായി പോലീസുകാർ വരുന്നതാണ് കണ്ടതെന്ന് മാതാവ് ജമീല പറഞ്ഞു. ആഴ്ചയിലൊരിക്കൽ അലൻ ഇവരുടെ വീട്ടിലെത്താറുണ്ടായിരുന്നു. എങ്ങനെയാണ് അലനുമായി സൗഹൃദത്തിലായതെന്ന് അറിയില്ലെന്നും ഇവർ വ്യക്തമാക്കി.

    താഹ വടകര നവോദയ സ്കൂളിലാണ് പ്ലസ്ടു പഠിച്ചത്. ചരിത്രവും ഭൂമിശാസ്ത്രവും ഇഷ്ടപ്പെട്ട വിഷയം. ഭൂമിശാസ്ത്രത്തിൽ 97 ശതമാനം മാർക്കാണ് പ്ലസ്ടുവിന് ലഭിച്ചത്. സഹോദരൻ ഇജാസിന്റെ പ്രവർത്തിക്കാത്ത ലാപ്‌ടോപ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയും പോലീസ് പിടിച്ചെടുത്തു. വീടിന്റെ മുൻവശത്തുള്ള മുറിയിലാണ് താഹയും സഹോദരൻ ഇജാസും കിടന്നിരുന്നത്. സി.പി.എമ്മിന്റെ പതാകയും ബാനറുകളും മാത്രമാണ് മുറിയിലുണ്ടായിരുന്നതെന്ന് ഇജാസ് പറഞ്ഞു. 

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad