Header Ads

  • Breaking News

    മഞ്ചിക്കണ്ടി വനത്തിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി പരിശോധന തുടരുന്നു



    പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ തണ്ടർ ബോൾട്ടിന്റെ പരിശോധന തുടരുന്നു. പൊലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്ക് പുറമെ പരിക്കേറ്റ മാവോയിസ്റ്റുകൾക്കായാണ് പരിശോധന. ഇവർക്കായി ഡ്രോൺ അടക്കം ഉപയോഗിച്ചാണ്  തെരച്ചിൽ നടക്കുന്നത്.

    ഏറ്റുമുട്ടലിൽ പരിക്കേറ്റ മാവോയിസ്റ്റുകൾ ഉൾവനത്തിൽ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന. രക്ഷപ്പെട്ടവർ കാടിന് പുറത്തേയ്ക്ക് കടക്കാതിരിക്കാൻ തമിഴ്നാട് - കർണാടക പൊലീസും പരിശോധന നടത്തുന്നുണ്ട്. അതിർത്തികൾക്ക് സമീപത്തെ ആശുപത്രികളിലൊന്നും പരിക്കേറ്റവർ ചികിത്സ തേടിയിട്ടില്ലെന്നാണ് പൊലീസ് നിഗമനം.

    വനമേഖലയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം ശക്തമാവുമ്പോൾ തന്നെയാണ് ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുന്നത്. പ്രദേശത്ത് നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷവും സിപിഐയും. ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ച സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ സംഭവം ജില്ലാ മജിസ്ട്രേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad