Header Ads

  • Breaking News

    മാടായി പഞ്ചായത്തിലെ കടലോരങ്ങളിൽ കടലാക്രമണം ശക്തമാകുന്നു



    മാടായി പഞ്ചായത്തിലെ പുതിയങ്ങാടി നീരൊഴുക്കുംചാല്‍, ബീച്ച് റോഡ്, മാട്ടൂല്‍ പഞ്ചായത്തിലെ സൗത്ത്, പുലിമുട്ട്, മഞ്ഞതോട്, ബിരിയാണി റോഡ്, കക്കാടന്‍ചാല്‍ ഭാഗങ്ങളില്‍ കടലാക്രമണം ശക്തമാകുന്നു.  മാട്ടൂല്‍ കക്കാടം ചാലിലാണ് കടലാക്രമണം ശക്തമായിട്ടുള്ളത്. പുതിയങ്ങാടി നീരൊഴുക്കും ചാലില്‍ ആളില്ലാത്ത ഫൈബര്‍ വള്ളം കരക്കണഞ്ഞു. ഇത് എവിടെ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെയുള്ള സംരക്ഷണ ഭിത്തി വരെ കടലില്‍ എത്തിയിട്ടുണ്ട്. സാധാരണ നിലയില്‍ നിന്നും മാറി കടലില്‍ വേലിയേറ്റം കൂടുതല്‍ ശക്തമായാല്‍ കടലാക്രമണവും രൂക്ഷമാകും. അപകടം ഉണ്ടാവാന്‍ ഏറെ സാധ്യതയുള്ള തീരദേശ മേഘലയാണിത്. കരിങ്കല്‍ ഭിത്തികള്‍ ചിലയിടങ്ങളില്‍ തകര്‍ന്ന നിലയിലാണ്. ഇവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഭീതിയിലാണ്. സുനാമി ബാധിതമായ മാട്ടൂല്‍, മാടായി പഞ്ചായത്തുകളിലെ ഈ പ്രദേശത്ത് സംരക്ഷണ ഭിത്തികള്‍ പുനര്‍ നിര്‍മ്മിച്ചത് ചെറിയ ആശ്വാസമായെങ്കിലും ഇപ്പോഴത്തെ കടലാക്രമണത്തിന് കാരണമായി ന്യൂനമര്‍ദ്ദം മൂലം ജലപ്രവാഹങ്ങളുടെ തീവ്രത വര്‍ധിക്കുന്നത് ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടുന്നു എന്നുള്ളതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ പലതവണ കടലാക്രമണം ഉണ്ടായിട്ടുണ്ട്. കടലാക്രമണം ആരംഭിച്ചതോടെ തീരദേശവാസികള്‍ ഭീതിയിലാണ്. മാട്ടൂല്‍, മാടായി പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും ഇടപെട്ട് ഇവരുടെ ജീവനുംസ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നാണ് മാട്ടൂല്‍, മാടായി തീരദേശ നിവാസികളുടെ ആവശ്യം.

    No comments

    Post Top Ad

    Post Bottom Ad