സൈക്കിൾ റാലി ; വിമാനത്താവളം ഒന്നാം വാര്‍ഷികത്തില്‍
കണ്ണൂർ:
കാനന്നൂർ സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായി ഡിസംബർ എട്ടിന് സൈക്കിൾറാലി സംഘടിപ്പിക്കും.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി സഹകരിച്ചാണ് പരിപാടി. കണ്ണൂരിൽനിന്ന് രാവിലെ 7.30ന് ആരംഭിച്ച് മട്ടന്നൂർ വരെ സൈക്കിൾറൈഡ് നടത്തും. അതേസമയം കാനന്നൂർ സൈക്ലിങ് ക്ലബ്ബിന്റെ തലശേരിയിൽനിന്നുള്ള സൈക്കിൾ റൈഡർമാർ തലശേരിയിൽനിന്ന് മട്ടന്നൂരിലേക്കും കാനന്നൂർ സൈക്ലിങ് ക്ലബ്ബിന്റെ കൂത്തുപറമ്പിൽനിന്നുള്ള റൈഡർമാർ കൂത്തുപറമ്പിൽനിന്ന് മട്ടന്നൂരിലേക്കും റൈഡ് നടത്തും.
മൂന്നു ടീമും എയർപോർട്ട് ഗേറ്റിൽ സംഗമിക്കും. രാവിലെ 10.30നാണ് എയർപോർട്ടിനകത്തുള്ള സ്വീകരണപരിപാടി.
ليست هناك تعليقات
إرسال تعليق