ഒരു യുവതിയെയും ശബരിമലയില്‍കയറ്റില്ല; ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും: എ കെ ബാലൻ
തിരുവനന്തപുരം:
തൃപ്തി ദേശായി അടക്കം ഒരു യുവതിയെയും ശബരിമലയില്‍കയറ്റില്ലെന്നു മന്ത്രി എ.കെ. ബാലന്‍. കേരളത്തിലുള്ള ഭക്തരായ സ്തീകള്‍ ശബരിമലയില്‍ പോകില്ല. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും . ഗൂഡാലോചന അന്വേഷിക്കും . വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്ക് നേരെ നടന്ന അക്രമം മനുഷ്യാവകാശലംഘനമെന്നും ബാലൻ പറഞ്ഞു.
തൃപ്തി ദേശായിയുടെ വരവിനുപിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ബിജെപി–ആര്‍എസ്എസ് സ്വാധീനമുള്ള പുണെയില്‍ നിന്നാണ് വരവ്. യാത്രയ്ക്ക് കൃത്യമായ തിരക്കഥയും അജന്‍ഡയും പ്രത്യേകസംവിധാനവുമുണ്ട് . തൃപ്തിയുടെ വരവ് ഒരു മാധ്യമത്തെ മാത്രം അറിയിച്ചതിലും ദുരൂഹതയുണ്ട്. നന്നായി നടക്കുന്ന ശബരിമല തീര്‍ഥാടനത്തെ അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തൃപ്തി കോടതിയില്‍ പോകട്ടെയെന്നും മന്ത്രി പറഞ്ഞു. ശബരിമല വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നു; അതില്‍ മാറ്റമില്ല. വിധിയില്‍ വ്യക്തത വരുത്താന്‍ തൃപ്തിയടക്കം ആര്‍ക്കും കോടതിയില്‍ പോകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
www.ezhomelive.com
No comments
Post a Comment