Header Ads

  • Breaking News

    ത്രികക്ഷി സർക്കാരിലും  അജിത് പവാർ  ഉപഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്


     മുംബൈ: ബിജെപി പാളയത്തിലെത്തി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും 80 മണിക്കൂറിനുള്ളിൽ സ്ഥാനം രാജിവെക്കുകയും ചെയ്ത അജിത് പവാർ ത്രികക്ഷി സർക്കാരിലും ഉപഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്.  ത്രികക്ഷി സർക്കാരിൽ എൻസിപിക്ക് ലഭിച്ച ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാറാകും എത്തുകയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഈ ചടങ്ങിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കില്ല. 

     ത്രികക്ഷി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ ശേഷമേ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയുള്ളുവെന്നാണ് റിപ്പോർട്ട്. ഡിസംബർ മൂന്നിനകം വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് ഉദ്ധവിനോട് ഗവർണർ നിർദേശിച്ചിരിക്കുന്നത്.  പാർട്ടിയിൽ വിമത ശബ്ദം ഉയർത്തിയ അജിത് പവാറിന് മണിക്കൂറുകൾക്കം ഉപമുഖ്യമന്ത്രി പദം ഏൽപ്പിച്ച ശരത് പവാറിന്റെ നീക്കം ഏറെ കൗതുകത്തോടെയാണ് രാഷ്ടീയനിരീക്ഷകർ നോക്കി കാണുന്നത്. 

    No comments

    Post Top Ad

    Post Bottom Ad