മരട് കേസ്; നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകൾ നിലംപതിക്കാൻ ഇനി കൃത്യം രണ്ടുമാസം
കൊച്ചി : തീരപരിപാലന നിയമം(സി.ആർ.ഇസഡ്.) ലംഘിച്ച് മരടിൽ പണിത നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകൾ നിലംപതിക്കാൻ ഇനി കൃത്യം രണ്ടുമാസം മാത്രം. ഇവ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ വേണ്ടത് 1600 കിലോ സ്ഫോടകവസ്തുക്കൾ. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുക.
ഒറ്റദിവസം സ്ഫോടനം നടത്തി നാല് ഫ്ളാറ്റുകളും തകർക്കാമെന്നാണ് സർക്കാർ നിയോഗിച്ച സാങ്കേതികസമിതിയുടെ യോഗത്തിൽ അഭിപ്രായമുയർന്നത്. ഇതു സാഹസമാണെന്നും മൂന്നുദിവസമായി നടത്തണമെന്നും പെട്രോളിയം ആൻഡ് എക്സ്‌പ്ലൊസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ) നിലപാടെടുത്തു. ഇന്ദോറിൽനിന്നുള്ള സ്ഫോടന വിദഗ്ധൻ ശരത് ബി. സർവാതെയ്ക്കും ഇതേ നിലപാടായിരുന്നു. തുടർന്ന് സമവായം എന്ന നിലയിൽ രണ്ടു ദിവസമാക്കുകയായിരുന്നു. 11-ഉം 12-ഉം ശനി, ഞായർ ദിവസങ്ങളായതിനാൽ അതാണ് കൂടുതൽ സൗകര്യമെന്ന് വിലയിരുത്തുകയായിരുന്നു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق