പച്ചക്കറിയുടെ വില വർദ്ധന നിയന്ത്രിക്കാൻ നടപടി; മന്ത്രി വി.സുനിൽകുമാർ
തിരുവനന്തപുരം: കേരളത്തിൽ പച്ചക്കറിയുടെ വില വർദ്ധന നിയന്ത്രിക്കാൻ നടപടി. മന്ത്രി വി.എസ്.സുനിൽകുമാർ ആണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
പച്ചക്കറി വികസന പദ്ധതി, ജൈവകൃഷി പദ്ധതി, വിപണി വികസന പദ്ധതി എന്നിവയിലൂടെ സംസ്ഥാനത്തുടനീളം 1131 വിപണികൾക്കു സൗകര്യദാതാവായി കൃഷി വകുപ്പ് പ്രവർത്തിച്ചുവരുന്നുണ്ട്. അത് കൂടാതെ ഹോർട്ടികോർപ്പ് വഴി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള പച്ചക്കറി വിൽപനയും നടത്തിവരുന്നു.
കർഷകരിൽനിന്ന് ഉത്പന്നങ്ങൾ നേരിട്ടു സംഭരിക്കാൻ കൃഷി വകുപ്പിനു കീഴിൽ ആറ് കാർഷിക മൊത്തവ്യാപാര വിപണികളും അഞ്ചു ജില്ലാതല സംഭരണ കേന്ദ്രങ്ങളും നിലവിലുണ്ടെന്നും പി.ജെ.ജോസഫ്, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, എൻ.ജയരാജ് എന്നിവരെയാണ് അറിയിച്ചത്.
www.ezhomelive.com
No comments
Post a Comment