Header Ads

  • Breaking News

    ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി വ്യത്യസ്തമായ ഒരു പ്രദർശനവുമായി മൂത്തോൻ


    ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി വളരെ വ്യത്യസ്തമായതും അതിഗംഭീരവുമായ ആർട്ട്‌ എക്സിബിഷനുമായി മൂത്തോൻ ടീം എത്തുകയാണ്. ചിത്രം റിലീസ് ചെയ്യുന്നത് 2019 നവംബർ 8ന് ആണ്. അന്ന് രാവിലെ 11 മണിക്ക് എറണാകുളം പനമ്പിള്ളി നഗറിലെ കഫെ പപ്പായയിലാണ് എക്സിബിഷന്റെ ഉൽഘാടനം. ചിത്രത്തിന്റെ വിശാലത പ്രകടമാകുന്ന ചിത്ര പ്രദർശനവും ക്രീയേറ്റീവ് എക്സിബിഷനുമാണ് അരങ്ങേറാൻ പോകുന്നത്. മലയാളം,ബോളിവുഡ് സിനിമാ രംഗത്തെ പ്രമുഖർ ഭാഗമാകുന്ന എക്സിബിഷൻ ആണിത്. എക്സിബിഷൻ നയിക്കുന്നത് ആർട്ടിസ്റ്റ് റിയാസ് കോമുവാണ്.

    നിവിന്‍ പോളിക്കൊപ്പം ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യു എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറും കൂടാതെ അജയ് ജി റായ്, അലന്‍ മക്ക്അലക്സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിർവഹിക്കുന്നത് രാജീവ് രവി ആണ്.

    നേരത്തെ ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും ടോറോന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ ഉൽഘാടന ചിത്രവും മൂത്തോൻ തന്നെയായിരുന്നു. അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന്റെ പ്രദർശത്തിന് ലഭിച്ചത്.നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു.ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad