ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ബിന്ദു അമ്മിണിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; മുളക്‌പൊടി സ്‌പ്രേ ചെയ്‌തു
കൊച്ചി: ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ബിന്ദു അമ്മിണിയെ കൊച്ചിയില്‍ ബിജെപി പ്രവർത്തകർ തടഞ്ഞു. ഇവര്‍ക്കു നേരെ മുളകുപൊടി സ്പ്രേ ചെയ്‌തു. സ്ഥലത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നിലാണ് സംഭവം.
ബിജെപി പ്രവര്‍ത്തകരാണ് തനിക്കുനേരെ ആക്രമണം നടത്തിയതെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു. ബിന്ദുവിനു നേരെ മുളകുപൊടി എറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമലയിലേക്ക് പുറപ്പെട്ട തൃപ്തി ദേശായിയോട് സംഘത്തോടുമൊപ്പം ചേരാൻ ബിന്ദു എത്തിയത്.
അതേസമയം, ശബരിമലയിലേക്ക് പുറപ്പെട്ട തൃപ്തി ദേശായി ഉള്‍പ്പെടുന്ന സംഘത്തെ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിച്ചുവെന്നാണ് വിവരം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൃപ്തിയും അഞ്ചുപേര്‍ അടങ്ങുന്ന വനിതാ സംഘവും നെടുന്പാശേരിയിലെത്തിയത്. കഴിഞ്ഞ തവണ മുടങ്ങിപ്പോയ ശബരിമല ദര്‍ശനം ഇത്തവണ സാധ്യമാക്കാനാണ് തൃപ്തിദേശായിയും സംഘവും കേരളത്തില്‍ എത്തിയത്.
ശബരിമലയിലേക്ക് പുറപ്പെടുന്നെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും കത്തയച്ചിരുന്നുവെന്ന് തൃപ്തി ദേശായി അറിയിച്ചു. സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മടങ്ങാമെന്നും തൃപ്തി അറിയിച്ചു.
www.ezhomelive.com
No comments
Post a Comment