പിലാത്തറ ജംഗ്ഷനില്‍ പതിവായി അപകടവും ഗതാഗതക്കുരുക്കും
പിലാത്തറ ജംഗ്ഷന്‍ അപകട വലയമായി മാറി. ഇവിടെ അപകടങ്ങള്‍ നടക്കാത്ത ദിവസങ്ങളില്ലെന്നായി. ഒരു ചെറിയ അപകടം നടന്നാല്‍ പോലും പിന്നെ ഇവിടെ ഏറെ നേരം ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്. ദേശീയ പാതയിലേക്ക് പഴയങ്ങാടി, മാതമംഗലം ഭാഗങ്ങളില്‍ നിന്നുള്ള റോഡ് ചെന്നെത്തുന്ന ഈ ജംഗ്ഷനില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ബസ് സ്റ്റാന്റില്‍ നിന്നുള്ള ബസ്സുകള്‍ ദേശീയപാതയിലേക്ക് കയറുന്ന തിരക്കും കൂടിയാകുമ്പോള്‍ ഇവിടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങുമായാണ് ഓടുന്നത്. വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇവിടെ അപകടം നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ തകര്‍ന്നിരുന്നു. നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് പരിക്കേറ്റവര്‍ ഏറെയാണ്. അപകടം നിയന്ത്രിക്കാന്‍ ട്രാഫിക് സിഗ്‌നലും ഡിവൈഡറും സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ യാഥാർഥ്യമായിട്ടില്ല
No comments
Post a Comment