എ ബി വി പി പ്രവർത്തകൻ കണ്ണവത്തെ ശ്യാംമപ്രസാദിനെ കൊല നടത്തിയ കേസിലെ പ്രതി നാടു വിടാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ
എ ബി വി പി പ്രവർത്തകൻ കണ്ണവത്തെ ശ്യാംപ്രസാദ് വധക്കേസിലെ പതിനൊന്നാം പ്രതി അഷ്റഫ് ഇന്ത്യ വിടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
രാജ്യം വിടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ വിമാന താവളത്തിൽ നിന്ന് മടക്കി അയച്ചു. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്തു. എബിവിപി പ്രവർത്തകൻ കണ്ണവത്തെ ശ്യാംപ്രസാദിനെ കോളയാട് കൊമ്മേരിയിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ പതിനൊന്നാം പ്രതി സി എച്ച് അഷ്റഫാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. 65 ദിവസം റിമാൻഡിൽ കഴിഞ്ഞ അഷ്റഫ് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
ഇന്ത്യ വിട്ടു പുറത്ത് പോകരുത് എന്ന ഉപാധിയോടെയാണ് ഇയ്യാൾക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നത്.
എന്നാൽ രഹസ്യമായി വിദേശത്തേക്ക് കടക്കാൻ കരിപ്പൂർ വിമാനതാവളത്തിലെത്തിയ അഷ്റഫിനെ തിരിച്ചറിഞ്ഞ് മടക്കി അയയ്ക്കുകയും കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇയാളുടെ ജാമ്യം ജില്ലാ കോടതി റദ്ദ് ചെയ്തത്.
ജാമ്യവ്യവസ്ഥ ലംഘിച്ച് ഇന്ത്യ വിടാൻ ശ്രമിച്ച ഇയാൾക്കെതിരെ കേസെടുത്ത് പിന്നീട് റിമാൻഡ് ചെയ്തു. പേരാവൂർ സിഐ അന്വേഷണം ആരംഭിച്ചു.
No comments
Post a Comment