മാവോയിസ്റ്റ് വേട്ട: പാലക്കാട് എസ് പി നൽകിയ റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും
അട്ടപ്പാടി: നാല് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിനെ കുറിച്ച് പാലക്കാട് എസ് പി നൽകിയ റിപ്പോർട്ട് ജില്ല കോടതി ഇന്ന് പരിഗണിക്കും. ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ അന്വേഷണ നടപടി ക്രമങ്ങളെക്കുറിച്ച് 2016 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് എസ് പി റിപ്പോർട്ട് സമർപ്പിച്ചത്.
എസ് പിയുടെ റിപ്പോര്‍ട്ടിൽ വ്യക്തതറവുണ്ടെന്ന് പരാതിക്കാർ കോടതിയെ അറിയിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് എഫ് ഐ ആർ ഇട്ടതും, ആയുധങ്ങൾ ഹാജരാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയെ അറിയിച്ചു. തുടർന്നാണ് വിഷയം ഇന്ന് വീണ്ടും കോടതി പരിഗണിക്കുന്നത്.
www.ezhomelive.com
No comments
Post a Comment