Header Ads

  • Breaking News

    യുഎപിഎ കേസിൽ അറസ്റ്റിലുള്ള പ്രതികളെ ജയില്‍ മാറ്റണം; ഋഷിരാജ് സിങ്ങിന് അപേക്ഷ നല്‍കി ജയില്‍ സൂപ്രണ്ട്



    കോഴിക്കോട്: യുഎപിഎ കേസിൽ അറസ്റ്റിലുള്ള പ്രതികളെ ജയില്‍ മാറ്റണമെന്നു ജില്ലാ ജയില്‍ സൂപ്രണ്ട് ഡിജിപി. ഇക്കാര്യം ആവശ്യപ്പെട്ട്  ഋഷിരാജ് സിങ്ങിന് അപേക്ഷ നല്‍കി. കേസ് ഗൗരവമുള്ളതാണ്. പ്രതികള്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യമെന്നും കത്തിൽ സൂപ്രണ്ട് ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്കാരം തടയണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്‍റെ സഹോദരിയുമാണ് ഹര്‍ജിക്കാര്‍. സംസ്കാരം അനുവദിച്ച കീഴ്ക്കോടതി ഉത്തരവ് നിയമപരമല്ലെന്നാണ് വാദം. ഏറ്റുമുട്ടല്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഇവർ ആവശ്യ‌പ്പെട്ടു.

    കോഴിക്കോട്ട് അറസ്റ്റിലായ സി.പി.എം പ്രവർത്തകർ നഗര മാവോയിസ്റ്റുകളെന്നു തെളിയിക്കുന്ന നിർണായക തെളിവുകൾ പൊലീസ് പുറത്തുവിട്ടു. മാവോയിസ്റ്റുകളുടെ നീക്കങ്ങൾ വിവരിക്കുന്ന രഹസ്യരേഖകൾ മനോരമ ന്യൂസിന് ലഭിച്ചു. സിപിഐ മാവോയിസ്റ്റുകളെന്നു പ്രതികൾ കുറ്റസമ്മതം നടത്തിയതായും പൊലിസ് എഫ്.ഐ.ആറിൽ പറയുന്നു. വിദ്യാര്‍ഥികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മാവോയിസ്റ്റ് രഹസ്യരേഖയുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടത്.  സംഘാംഗങ്ങളുടെ മൊബൈല്‍ അടക്കം ഫോണ്‍ ഉപയോഗത്തിന് കര്‍ശനനിര്‍ദേശങ്ങള്‍‌  രഹസ്യരേഖയിലുണ്ട്. സഖാക്കള്‍ പരസ്പരം മൊബൈലില്‍ വിളിക്കരുതെന്നും ടെലിഫോണ്‍ ബൂത്തുകള്‍ ഒഴിവാക്കണമെന്നും രഹസ്യരേഖ നിര്‍ദേശിക്കുന്നു. സഖാക്കളുടെ പേരോ ‘ടെക്’ പേരോ ഫോണില്‍ പറയരുത്.  യോഗങ്ങള്‍ ചേരുന്നതിനും രഹസ്യരേഖയില്‍ പ്രത്യേക നിര്‍ദേശങ്ങളുണ്ട്. 

    സന്നദ്ധസംഘടനകളെ സൂക്ഷിക്കണം. അവപൊലീസിന്റെ ചട്ടുകങ്ങളാണ്. ആദിവാസി,ദലിത് നേതാക്കളെ എന്‍.ജി.ഒകള്‍ മാവോയിസ്റ്റുകളില്‍ നിന്ന് അകറ്റുന്നുവെന്നും രേഖയിലുണ്ട്.  പരസ്യരഹസ്യസഖാക്കള്‍ ഒന്നിച്ചു യാത്ര പാടില്ലെന്നതടക്കം യാത്രകളെക്കുറിച്ചും രേഖയില്‍ പ്രത്യേകം നിര്‍ദേശമുണ്ട്.  അലന്‍ ശുഹൈബ് തീവ്രസ്വഭാവമുളള സംഘടമകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നു. പതിനഞ്ച് വയസുമുതല്‍ അലന്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad