ഗര്‍ഭനിരോധനം; ചരിത്രം കുറിക്കാന്‍ ഇന്ത്യ!
ലോകത്തെ ആദ്യത്തെ പുരുഷ ഗർഭനിരോധന കുത്തിവയ്പ്പിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR).
പരീക്ഷണം പൂര്‍ത്തിയാക്കിയ Injection ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI)യുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.
നിലവില്‍ ലഭ്യമായ പുരുഷ വന്ധ്യംകരണ രീതിയായ surgical vasectomy-ക്ക് പകരമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ Injection 13 വര്‍ഷം വരെ ഫലപ്രദമായി നിലനില്‍ക്കു൦.
303 പേരിലാണ് ഈ മരുന്ന് ആദ്യമായി പരീക്ഷിച്ചത്. അതില്‍ 97.3% വിജയം കണ്ടെത്താനായെന്ന് മാത്രമല്ല side effects ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടുമില്ല.
Drugs Controller-റുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ഈ Injection-നെ ധൈര്യമായി ലോകത്തിലെ ആദ്യത്തെ പുരുഷ ഗർഭനിരോധന മാർഗ്ഗം എന്ന് വിളിക്കാമെന്ന് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ISMR-ലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ആർഎസ് ശർമ്മ പറഞ്ഞു.
ബയോമെഡിക്കൽ ഗവേഷണത്തിനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമാണ് ISMR.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ മെഡിക്കൽ ഗവേഷണ വകുപ്പ് വഴിയാണ് ISMR-ന് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നത്.
അമേരിക്കന്‍ ശാസ്ത്രജ്ഞരും സമാന വിഷയത്തില്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്.
അനസ്‌തേഷ്യ നല്‍കിയ ശേഷം വൃഷണഭാഗത്തേക്ക് ഒരു പോളിമര്‍ കുത്തിവെയ്ക്കുന്നതാണ് ഈ മരുന്നിന്‍റെ രീതി. ഇതുവഴി ബീജങ്ങള്‍ പുറത്തേക്ക് വരുന്ന ട്യൂബ് തടയുകയാണ് ചെയ്യുന്നത്.
ഈ മരുന്നിന് അംഗീകാര൦ ലഭിച്ചാല്‍ സ്ത്രീകള്‍ വന്‍തോതില്‍ ഉപയോഗിക്കേണ്ടി വരുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരമാകും.
ഏകദേശം സമാനമായ ഗർഭനിരോധന വൈദ്യം 2016ൽ ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചിരുന്നതായി യുകെയുടെ National Health Service-ന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, മുഖക്കുരു, മാനസികാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം തുടങ്ങിയ പാർശ്വഫലങ്ങൾ കാരണം അത് നിര്‍ത്തലാക്കുകയായിരുന്നു.

No comments
Post a Comment