Header Ads

  • Breaking News

    യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം; കൂടുതൽ തെളിവുകൾ വിദ്യാർത്ഥികൾക്കതിരെ പുറത്ത് വിട്ട് പൊലീസ്



    കോഴിക്കോട്:  പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ വിദ്യാർത്ഥികൾക്കതിരെ പുറത്ത് വിട്ട് പൊലീസ്. അലൻ ഷുഹൈബിനെതിരെ കൂടുതൽ തെളിവുണ്ടെന്നും പൊലീസ് പറയുന്നു.  നിരോധിത സംഘടനാ പ്രവർത്തകർക്കൊപ്പം അലൻ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടു. തെളിവുകൾ ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. 

    കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ പല തെളിവുകളും കണ്ടെത്തിയിരുന്നു. അതും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതാണെന്നായിരുന്നു പൊലീസ് വാദം. കൂടുതൽ തെളിവുകൾ വിദ്യാർത്ഥികൾക്കതിരെ പുറത്ത് കൊണ്ടു വരികയാണ് പൊലീസ്. കൈയിലുള്ള ഗൗരവം കുറഞ്ഞ തെളിവുകളാണ് ഇപ്പോൾ പുറത്ത് വിടുന്നതെന്നാണ് സൂചന.  ഇതിനെ പറ്റി കൂടുതൽ വിശദീകരണം നൽകാൻ പൊലീസ് തയാറായിട്ടില്ല. ഇന്ന് കോടതി വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനിരിക്കെയാണ് കൂടുതൽ തെളിവുകളുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. 

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad