Header Ads

  • Breaking News

    സ്വന്തമായി രൂപമോ പുറംതോടോ ഇല്ല, 'സംന്യാസി ഞണ്ടിനെ' തളിപ്പറമ്പിൽ കണ്ടെത്തി



    ഹെര്‍മിറ്റ് ക്രാബ് എന്നറിയപ്പെടുന്ന അപൂര്‍വമായ സംന്യാസി ഞണ്ടിനെ തളിപ്പറമ്ബ് കൂവോട്ട് കണ്ടെത്തി. ചെത്തുതൊഴിലാളിയായ പി . മോഹനന്റെ വീട്ടുപറമ്ബിലാണ് ഈ അത്യപൂര്‍വ ജീവിയെ കണ്ടെത്തിയത്.
    ലോകത്ത് ഇതുവരെയായി 550 ലേറെ ഹെര്‍മിറ്റ് ക്രാബ് ഇനങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയ്ക്ക് സ്വന്തമായി രൂപമോ പുറംതോടോ ഇല്ല. ഒച്ച്‌, കല്ലുമ്മക്കായ എന്നിവ ഒഴിവാക്കിയ ഉപേക്ഷിച്ച പുറന്തോടുകളില്‍ കയറിക്കൂടിയാണിവ രൂപം സ്വീകരിക്കുന്നത്.

    ഞണ്ടിനെപ്പോലെ ഇറുക്കാന്‍ സാധിക്കുന്നതടക്കമുള്ള കൈകാലുകളും കണ്ണുകളും ഒപ്പം ഒച്ചിന്റെ പുറന്തോടുമായുള്ള തായിട്ടാണ് കണ്ടെത്തിയത് .സൂഷ്മസസ്യങ്ങള്‍, ചെറുജീവികളുടെ പൊടിഞ്ഞുപോയ ശരിരാവശിഷ്ടങ്ങള്‍ എന്നിവയാണിതിന്റെ പ്രധാന ഭക്ഷണം.
    പാഗുറോയിഡിയെ എന്ന ശാസ്ത്രനാമമുള്ള ഹെര്‍മിറ്റ് ക്രാബ് രൂപത്തില്‍ സാമ്യമുണ്ടെങ്കിലും ഞണ്ടിന്റെയോ ഒച്ചിന്റെയോ വര്‍ഗത്തില്‍ പെടുന്നതല്ല. കടലിന്റെയും പുഴയുടെയും തീരങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്.
    ജീവന് ഭീഷണി നേരിട്ടാല്‍ പൊടുന്നനെ അവയവഭാഗങ്ങളെല്ലാം പുറംതോടിനകത്തേക്ക് ഉള്‍വലിഞ്ഞാണിവ രക്ഷപ്പെടുന്നത്.
    അലക്ഷ്യമായ മണല്‍ വാരലിന്റെ ഫലമായി ഇവ നാശോന്മുഖ ജീവികളുടെ പട്ടികയിലാണുള്ളത്. പി മോഹനന്റെ വീട്ടുപറമ്ബില്‍ കണ്ടെത്തിയ സംന്യാസി ഞണ്ടിനെ കുറ്റിക്കോല്‍ പുഴയില്‍ വിട്ടയച്ചു.വീട്ടുകാര്‍ നല്‍കിയ ചോറ് മുഴുവന്‍ ഞണ്ട് അകത്താക്കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad