Header Ads

  • Breaking News

    എന്‍എസ്എസിന് ആശ്വസിക്കാം; തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിൽ തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാര്‍



    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ എന്‍എസ്എസിന് ആശ്വാസം. തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട് തേടിയെന്നായിരുന്നു പരാതി. കഴിഞ്ഞ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് പരാതികള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ലഭിച്ചിരുന്നു. 

     വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ഇടത് മുന്നണിയുടെ സെക്രട്ടറിയായുള്ള കെ സി വിക്രമനാണ് സിപിഐഎമ്മിനു വേണ്ടി പരാതി നല്‍കിയിരുന്നത്.എന്നാല്‍ പരാതിക്കാര്‍ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അറിയിച്ചതായുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചു.  പരാതിയുമായി മുന്നോട്ടുപോകുന്നില്ലെന്നും അതിനാല്‍ തന്നെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള സാധ്യതയുമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ളത്. വൈകാതെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരങ്ങള്‍. 

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad