ഫാത്തിമയുടെ മരണത്തില്‍ നീതി കിട്ടുമെന്ന് ഉറപ്പു ലഭിച്ചു: ഫാത്തിമയുടെ പിതാവ് ലത്തീഫ്
കൊല്ലം : ഐ.ഐ.ടി. വിദ്യാര്‍ഥി ഫാത്തിമയുടെ മരണത്തില്‍ നീതി കിട്ടുമെന്ന് ഉറപ്പു ലഭിച്ചതായി ഫാത്തിമയുടെ പിതാവ് ലത്തീഫ്. എത്ര ഉന്നതരായാലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുകിട്ടി. ഫാത്തിമയുടെ ഫോണ്‍ കോടിതിയിലാണ്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ അത് തുറക്കും. പൊലീസിന് മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലത്തീഫ്.
അതേസമയം ആരോപണവിധേയനായ അധ്യാപകനോട് കാംപസില്‍ തുടരണമെന്ന് പൊലീസ്. അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് നിര്‍ദേശം. ഫാത്തിമയുടെ ലാപ്ടോപ്പും ഐപാഡും പൊലീസ് പരിശോധിക്കും.
മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം പാര്‍ലമെന്റില്‍ ഉന്നയിക്കും. തിങ്കളാഴ്ച തുടങ്ങുന്ന സമ്മേളനത്തില്‍ ലോക്സഭയില്‍ ഉന്നയിക്കാനാണ് ഡി.എം.കെയുടെയും സിപിഎമ്മിന്റെയും തീരുമാനം. ഫാത്തിമയുടെ കുടുംബത്തെ ഡി.എം.കെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കാനായി ചെന്നൈയിലെത്തിയ ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് എം.കെ സ്റ്റാലിന്‍ കനിമൊഴി, ടി.ആര്‍ ബാലു തുടങ്ങിയ ഡി.എം.കെ നേതൃത്വത്തെ കണ്ടു സഹായം തേടിയിരുന്നു. ഈ സമയത്താണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഡി.എം.കെ തീരുമാനിച്ച കാര്യം കുടുംബത്തെ അറിയിച്ചത്. തിങ്കളാഴ്ച തുടങ്ങുന്ന സമ്മേളനത്തില്‍ കനിമൊഴി എം.പി തന്നെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. ഇതോടൊപ്പം ഡി.എം.കെ സഖ്യകക്ഷിയായ ജയിച്ച തമിഴ്നാട്ടിലെ സി.പി.എം എം.പിമാരും വിഷയം പാര്‍ലമെന്റിലെത്തിക്കും. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തന്നെ ഇക്കാര്യം പാര്‍ട്ടിയോടു നേരിട്ടാവശ്യപ്പെട്ടു.
മകളുടെ മരണത്തോടെ തമിഴ്നാട്ടില്‍ മതപരമായ വിവേചനമുണ്ടാക്കില്ലെന്ന വിശ്വാസം തകര്‍ന്നുവെന്ന ഫാത്തിമയുടെ അമ്മയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.ഇതിനു പിന്നാലെയാണ് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായത്. വിഷയം പാര്‍ലമെന്റിലെത്തുന്നതോടെ ഐ.ഐ.ടിയെ നിയന്ത്രിക്കുന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം മറുപടി പറയേണ്ട സാഹചര്യമാണ് വരുന്നത്.
www.ezhomelive.com
No comments
Post a Comment