Header Ads

  • Breaking News

    മാവോയിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടി ; ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്



    തിരുവനന്തപുരം : മാവോയിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടി ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണ്, മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതി. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല. പൌരന്മാരെ മാവോയിസ്റ്റ് തീവ്രവാദികളില്‍ നിന്ന് പൊലീസ് രക്ഷിക്കുകയാണെന്നും ചീഫ് സെക്രട്ടറി അവകാശപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യങ്ങള്‍ പറയുന്നത്.

    മാവോയിസ്റ്റ് വേട്ടക്കെതിരെ മുന്നണിക്കകത്തും പുറത്തും ശക്തമായ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് കൊണ്ട് ചീഫ് സെക്രട്ടറി ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. 2050 ഓട് കൂടി ഇന്ത്യയുടെ ഭരണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘമാണ് മാവോയിസ്റ്റുകള്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ സുരക്ഷിത കേന്ദ്രമായാണ് മാവോയിസ്റ്റുകള്‍ കാണുന്നത്. ഇത്തരത്തില്‍ അവര്‍ കേരളത്തിലെ കാടുകളിലും അവരെ പിന്തുണക്കുന്നവര്‍ നഗരത്തിലുമുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നിരീക്ഷണം സംസ്ഥാന പൊലീസും ഭരണകൂടവും നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നും അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും ടോം ജോസ് പറഞ്ഞു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad