പ്ലസ് ടു -എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ ഒരുമിച്ചിരുത്തി പരീക്ഷ എഴുതിക്കുമെന്ന് സർക്കാർ ; അനുവദിക്കില്ലെന്ന് അധ്യാപക സംഘടനകൾ
എസ് എസ് എൽ സി ,പ്ലസ് വൺ ,പ്ലസ് ടു കുട്ടികളെ ഒരു ക്ലാസിൽ ഇടകലർത്തി ഇരുത്തി പൊതു പരീക്ഷ നടത്താനുളള സർക്കാർ തിരുമാനം പിൻവലിക്കണമെന്ന് സംയുക്ത അധ്യാപക സമിതി സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു വെവ്വേറെ ഇരുത്തി പരീക്ഷ നടത്താൻ സൗകര്യമുണ്ടായിട്ടും ഇടകലർത്തി ഇരുത്തി പരീക്ഷ നടത്തുന്നത് പരീക്ഷയുടെ വിശ്വാസ്യത ,ഗൗരവം അച്ചടക്കം എന്നിവ തകർക്കുകയും സമയവ്യത്യാസമുള്ള പരീക്ഷകൾ ഒരു ക്ലാസിൽ തന്നെ നടത്തുന്നത് കുട്ടികൾക്ക് വലിയ തോതിൽ അസൗകര്യം ഉണ്ടാകുമെന്നും യോഗം അഭിപ്രായപ്പെട്ടു .
സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങളായ ശ്രദ്ധ ,ഹലോ ഇംഗ്ലീഷ് ഗണിതം വിജയം ,ഉല്ലാസ ഗണിതം തുടങ്ങിയ പദ്ധതികൾ അവധിക്കാല പരിശീലനത്തിന് വിരുദ്ധമായി പ്രത്യേകം നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റ തിരുമാനവുമായി സഹകരിക്കേണ്ടതില്ലെന്നും അധ്യാപക സംഘടനയുമായി ആലോചിക്കുക പോലും ചെയ്യാതെ അവധി ദിനങ്ങളിൽ നടത്തുന്ന ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെ ശിലപശാലകൾ ബഹിഷ്കരിക്കാനും സംയുക്ത അധ്യാപ സമിതി തിരുമാനിച്ചു .
സംസ്ഥാന ചെയർമാൻ വി കെ അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു .സംസ്ഥാന കൺവീനർ എ കെ സൈനുദ്ധീൻ ,സംസ്ഥാന ട്രഷറർ എ.വി ഇന്ദു ലാൽ ,ആർ അരുൺ കുമാർ ,എ വി അലിക്കുട്ടി ,അബ്ദുൾ ലത്തീഫ് .എം രാധാകൃഷണൻ ,ഡി ആർ ജോസ് ,എന്നിവർ പ്രസംഗിച്ചു
കെ പി എസ് റ്റി എ ,കെ എസ് റ്റി.യു ,കെ എ റ്റി എഫ്, കെ എ റ്റി എ ,എ എച്ച് എസ് .റ്റി.എ ,കെ എ ച്ച് എസ് റ്റി യു ,കെ പി റ്റി എഫ് തുടങ്ങിയ അധ്യാപക സംഘടനകൾ ഉൾപ്പെടുന്നതാണ് സംയുക്ത അധ്യാപക സമിതി
No comments
Post a Comment