ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ബിജെപി നേതാവും നാല് പോലീസുകാരും കൊല്ലപ്പെട്ടു
ലത്തേഹാർ: ജാര്‍ഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ എഎസ്‌ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. പലമാവു ജില്ലയിൽ നടന്ന അക്രമത്തിൽ ബിജെപി പ്രാദേശിക നേതാവും കൊല്ലപ്പെട്ടു. മോഹൻ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റുറ്റുണ്ട്
ചന്ദ്‌വ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് പട്രോളിംഗ് നടത്തിയ പോലീസുകാര്‍ക്ക് നേരെ മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായത്. അക്രമത്തിൽ എഎസ്ഐ ശുക്ര ഒരവോൻ, ഹോം ഗാഡുകളായ സിക്കന്ദർ സിങ്, ജമുനാ പ്രസാദ്, ശംഭു
പ്രസാദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പട്രോളിംഗ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന ഒരു പോലീസുകാരന്‍ രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അപലപിച്ചു.
അതേസമയം, കൊല്ലപ്പെട്ട ബിജെപി നേതാവിനൊപ്പമുണ്ടായിരുന്നവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. കൊല്ലപ്പെട്ട മോഹൻ ഗുപ്തയ്ക്ക് നേരെ മുൻപും വധശ്രമം ഉണ്ടായിട്ടുണ്ട്. നവംബർ 30 ന് സംസ്ഥാനത്ത് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അക്രമം.
No comments
Post a Comment