Header Ads

  • Breaking News

    വിദ്യാര്‍ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തേണ്ട ഒരു സാഹചര്യവുമില്ല : എം.സ്വരാജ്



    യുഎപിഎക്കെതിരെ സിപിഎം എംഎല്‍എ എം.സ്വരാജ്. കോഴിക്കോട്ടെ വിദ്യാര്‍ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തേണ്ട ഒരു സാഹചര്യവുമില്ലെന്ന് എം.സ്വരാജ് മനോരമ ന്യൂസിനോട് പറ‍ഞ്ഞതായി റിപ്പോർട്ട് . പൊലീസിന്റെ നടപടി തെറ്റാണ്. യുഎപിഎ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് ന്യായീകരണമില്ല. തിരുത്തപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ആ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷ– അദ്ദേഹം പറഞ്ഞു. 

    പൊലീസ് നടപടി പിന്‍വലിക്കണമെന്ന് സിപിഎം പാര്‍ട്ടി ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടു. പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്ന് പന്തീരാങ്കാവ് ഏരിയ കമ്മിറ്റി വാര്‍ത്താക്കുറിപ്പിൽ പറയുന്നു. ലഘുലേഖയോ നോട്ടിസോ കൈവശം വച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്താനാവില്ലെന്നും ഏരിയ കമ്മിറ്റി ചൂണ്ടിക്കാട്ടി. അറസ്റ്റിലായ അലന്‍ ഷുഹൈബ് തെറ്റുചെയ്തിട്ടില്ലെന്ന് പന്നിയങ്കര ലോക്കല്‍ കമ്മിറ്റി മേല്‍ക്കമ്മിറ്റികളെ അറിയിച്ചിട്ടുണ്ട്.

    അതേസമയം യുഎപിഎയിൽ പിണറായിക്ക് ഉത്തരംമുട്ടിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് തുറന്നടിച്ചു‍. കേന്ദ്രത്തെ വിമര്‍ശിക്കുന്നയാള്‍ക്ക് സ്വന്തം മുന്നണിയെ വിശ്വസിപ്പിക്കാനായില്ല. മാവോയിസ്റ്റുകളെ സഹായിക്കുന്നത് സിപിഎമ്മുകാരെന്നും അദ്ദേഹം വിമർശിച്ചു.
     

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad