മരട് ഫ്‌ളാറ്റ് കേസ്; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി : മരട് ഫ്‌ളാറ്റ് കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പ്രതിയായ മുൻ പഞ്ചായത്ത് ക്ലാർക്ക് ജയറാം നായ്ക്കിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മരട് പഞ്ചായത്തിലെ ക്ലാർക്കായിരുന്ന ജയറാം നായ്ക് കേസിലെ നാലാം പ്രതിയാണ്. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇയാൾക്കൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ പഞ്ചായത്ത് സൂപ്രണ്ട് പിഇ ജോസഫ്, ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് ഉടമ സാലി ഫ്രാൻസിസ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ജയറാം നായ്ക്കിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
അതേ സമയം, ജനുവരിയിൽ ഫ്ളാറ്റുകൾ പൊളിക്കാൻ തീരുമാനമായി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്ളാറ്റുകൾ പൊളിക്കുക. ഹോളിഫെയ്ത്ത് എച്ച്2ഓ ഫ്ളാറ്റാണ് ആദ്യം പൊളിക്കുക.
ليست هناك تعليقات
إرسال تعليق