സംസ്ഥാനകമ്മിറ്റി മുതല്‍ ബൂത്ത് തലം വരെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു
ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാനകമ്മിറ്റി മുതല്‍ ബൂത്ത് തലം വരെയുള്ള എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു. സംഘടനാതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് അഖിലേന്ത്യാ കമ്മിറ്റിയുടെ തീരുമാനം. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തേണ്ടെന്ന കെ.പി.സി.സിയും പ്രതിപക്ഷ നേതാവും നേരത്തെ ഹൈക്കമാന്‍ഡിനോടു ആവശ്യപ്പെട്ടിരുന്നു. ഇതു നിരാകരിച്ച യൂത്ത്കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതിനുള്ള നിര്‍ദേശവും നല്‍കി. ഇതിനായി സംസ്ഥാനത്തെ യൂത്ത്കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള അഖിലേന്ത്യാ സെക്രട്ടറി രവീന്ദ്രദാസ് സര്‍ക്കുലറും കഴിഞ്ഞദിവസം പുറത്തിറക്കി.
പ്രവർത്തകരെ തമ്മിൽ തല്ലിക്കാനാകരുത് യൂത്ത് കോൺഗ്രസ് പുന:സംഘടന തിരഞ്ഞെടുപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. എല്ലാവരെയും ഉൾക്കൊള്ളിച്ച് വേണം പുന:സംഘടന നടത്താൻ. സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് ഘടകങ്ങളെ പിരിച്ചുവിട്ടതിലുള്ള എതിർപ്പ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അടിത്തട്ടിൽ പാർട്ടിയുമായി ബന്ധപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തനം അതുകൊണ്ട് തന്നെ സംഘടന തെരഞ്ഞെടുപ്പ് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
www.ezhomelive.com
No comments
Post a Comment