Header Ads

  • Breaking News

    തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ എ.ടി.എം കൗണ്ടര്‍ അടിച്ചു തകര്‍ത്ത് യുവാവിന്റെ പരാക്രമം


    തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ എ.ടി.എം കൗണ്ടര്‍ അടിച്ചു തകര്‍ത്ത് യുവാവിന്റെ പരാക്രമം. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ എ.ടി.എമ്മിലായിരുന്നു രാവിലെ അഞ്ചോടെ യുവാവിന്റെ പരാക്രമം. സംഭവത്തില്‍ കുറ്റ്യേരി സ്വദേശി പുതിയ പുരയില്‍ രാകേഷിനെ(32) പോലീസും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.

    മില്‍മ ബൂത്തില്‍ നിന്ന് ചായ കുടിച്ചിറങ്ങിയ രാകേഷ് ചായ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ത്ത ശേഷം ചോരയൊലിക്കുന്ന കൈയോടെയാണ് എ.ടി.എംകൗണ്ടറിലെത്തി എ.ടി.എം കൗണ്ടറിനകത്തെ സാധനങ്ങള്‍ അടിച്ചു തകര്‍ത്തു. പിന്നീട് തന്റെ ബൈക്ക് റോഡില്‍ കുറുകയിട്ട് വാഹനങ്ങള്‍ കടന്നുപോകുന്നത് തടയുകയും ചെയ്തു.

    ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഇയാള്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്നയളാണ്.അഞ്ച് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി ബാങ്ക് മാനേജര്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.

    No comments

    Post Top Ad

    Post Bottom Ad