ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു
ഹൈദരാബാദ്: ദിവസങ്ങള്‍ക്ക് മുമ്പ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു. ലിങ്കാപള്ളിയില്‍ നിന്ന് ഫലക്നുമയിലേക്ക് പോയ എം.എം.ടി.എസ് തീവണ്ടിയുടെ ലോക്കോ പൈലറ്റ് ചന്ദ്രശേഖറാണ് മരിച്ചത്.
അപകടം നടന്ന് എട്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലായിരുന്നു ചന്ദ്രശേഖറിനെ ക്യാബിനില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 9.30 ഓടെ ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
തെലുങ്കാനയിലെ കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ നവംബര്‍ 11നാണ് രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. എംഎംടിഎസ് ട്രെയിനും ഇന്റര്‍സിറ്റി എക്‌സ്പ്രസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന കൊങ്കു എക്‌സ്പ്രസിന് നേരെ എം.എം.ടി.എസ് ട്രെയിന്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സിഗ്നല്‍ സംവിധാനത്തിലെ പിഴവായിരുന്നു അപകടകാരണം.റെയില്‍വെ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ട്രെയിനുകള്‍ക്ക് വേഗം കുറവായിരുന്നു. അതിനാലാണ് വന്‍ അപകടം ഒഴിവായത്.
No comments
Post a Comment