Header Ads

  • Breaking News

    ഭാഗ്യമില്ലെന്ന് കരുതി പിന്‍മാറിയവരോട്, രംഗോലി ലഭിക്കാന്‍ ഇതാ നാലു മാര്‍ഗങ്ങള്‍



    ഈ ദീപാവലി ശരിക്കും ഓണ്‍ലൈനില്‍ മുതലെടുത്തത് ഗൂഗിളിന്‍റെ പേമെന്‍റ് ആപ്പായ ഗൂഗിള്‍ പേ ആണെന്ന് പറയാം. ഇതിനകം തന്നെ വലിയ പ്രതികരണമാണ് ഗൂഗിള്‍ പേയുടെ ദീപാവലി കളക്ഷന്‍ നേടി 251 രൂപ നേടാം എന്ന ഓഫറിന് ലഭിക്കുന്നത്. ശരിക്കും സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച നിരവധി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണുന്നത്. ഒക്ടോബര്‍ 21ന് ആരംഭിച്ച ഈ ഓഫര്‍ ഒക്ടോബര്‍ 31വരെയാണ് ആദ്യം പ്രഖ്യാപിക്കപ്പെട്ടെങ്കിലും പിന്നീട് ഇത് നവംബര്‍ 11വരെ നീട്ടി.
    ഓണ്‍ലൈന്‍ പേമെന്‍റ് രംഗത്തെ പ്രധാനകമ്പനികളായ പേടിഎം, ഫോണ്‍ പേ അടക്കം വിവിധ ഓഫറുകള്‍ ദീപാവലി സീസണില്‍ നല്‍കിയിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയ കീഴടക്കിയത് ഗൂഗിള്‍ പേ കളക്ഷന്‍ തന്നെയാണെന്ന് പറയാം. ദീപം, രംഗോലി, ജുംമ്ക, ഫ്ലവര്‍ എന്നിവയൊക്കെ നേടി 251 രൂപ നേടാം എന്നതാണ് ഈ ഓഫര്‍. ഈ സ്റ്റാംമ്പുകള്‍ ലഭിക്കാന്‍ ഒന്നിക്കല്‍ ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുകയോ, റീചാര്‍ജ് ചെയ്യുകയോ വേണം. ഇതെല്ലാം ശേഖരിക്കുന്നവര്‍ക്ക് നവംബര്‍ 11ന് 251 രൂപ അക്കൗണ്ടില്‍ എത്തും. അത് കൂടാതെ ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന ലക്കി വിന്നര്‍ക്ക് ഇതിലും വലിയ സമ്മാനം കാത്തിരിക്കുന്നു.
    എന്നാല്‍ സ്റ്റംമ്പുകളില്‍ എല്ലാവര്‍ക്കും കിട്ടാത്തത് രംഗോലിയാണ്. മൊത്തം പത്ത് ലക്ഷം രംഗോലി, ഫ്ലവര്‍ സ്റ്റാമ്പുകളും ലഭ്യമാണെന്ന് ഗൂഗിള്‍ പേ പറയുന്നു. എന്നാല്‍ ഇതൊന്നും കിട്ടാനില്ലെന്നാണ് എല്ലാവരുടെയും പരാതി. എങ്ങനെ രംഗോലി കിട്ടും എന്നത് ഗൂഗിള്‍ സെര്‍ച്ചിലും ഒന്നാമത് വന്നിട്ടുണ്ട്. എങ്കിലും എങ്ങനെ ഗൂഗിള്‍ പേ സ്റ്റാമ്പായ രംഗോലി ലഭിക്കാം. ഇതാ ചില മാര്‍ഗങ്ങള്‍. പ്രമുഖ ടെക് ബ്ലോഗര്‍മാരുടെ പോസ്റ്റില്‍ നിന്നും ശേഖരിച്ചതാണ് ഈ വിവരങ്ങള്‍
    1. പേടിഎം വഴി - നിങ്ങളുടെ പേടിഎം ആപ്പില്‍ പോയി അതിലെ വാലറ്റില്‍ പണം ഗൂഗിള്‍പേ യുപിഐ വഴി ആഡ് ചെയ്യാം - 50 രൂപ മുതല്‍ മുകളിലേക്ക് ആഡ് ചെയ്യുന്നതാണ് നല്ലത്.
    2. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുക - ഫ്ലിപ്പ്കാര്‍ട്ട് അമസോണ്‍ പോലുള്ള സൈറ്റുകളില്‍ നിന്നും ഗൂഗിള്‍ പേ യുപിഎ വച്ച് സാധനങ്ങള്‍ വാങ്ങാം- 50 രൂപ മുതല്‍ മുകളിലോട്ടുള്ള വാങ്ങലുകള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിക്കുന്നതാണ് നല്ലത്.
    3. നിങ്ങളുടെ ഡിടിഎച്ച്, വൈദ്യുതി, വെള്ളം ബില്ലുകള്‍ ഗൂഗിള്‍ പേ വഴി അടയ്ക്കാം. 35 രൂപയ്ക്ക് മുകളിലുള്ള ബില്ലാണെങ്കില്‍ നിങ്ങള്‍ക്ക് സ്റ്റാമ്പ് കിട്ടാനുള്ള സാധ്യത കൂടുതലാണ്.
    4. സ്കാനിംഗ് QR കോഡ്, എന്തെങ്കിലും ഷോപ്പ് ചെയ്താല്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ വഴി പേമെന്‍റ് നടത്തിയാല്‍ നിങ്ങള്‍ക്ക് സ്റ്റാമ്പ് കിട്ടാനുള്ള സാധ്യത കൂടുതലാണ്. 50 രൂപയ്ക്ക് മുകളിലായിരിക്കണം ഷോപ്പിംഗ്.

    No comments

    Post Top Ad

    Post Bottom Ad