മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; വാദം പൂർത്തിയായി, ഉത്തരവ് നാളെ
ന്യൂഡൽഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ‘മഹാ’ വാദം. വിശ്വാസവോട്ട് തേടാന്‍ 14 ദിവസത്തെ സമയം വേണമെന്നു ബിജെപി ആവശ്യപ്പെട്ടു. സ്പീക്കര്‍ തിരഞ്ഞെടുപ്പിനുശേഷമേ വിശ്വാസവോട്ടെടുപ്പ് നടത്താവൂ എന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ വാദത്തെ മഹാസഖ്യം എതിർത്തു. വാദം പൂർത്തിയായി. ഉത്തരവ് നാളെ 10. 30 പുറപ്പെടുവിക്കും.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സാധൂകരിക്കുന്ന മൂന്ന് കത്തുകളുമായാണ് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി സുപ്രീംകോടതിയിലെത്തിയത്. 1. ഗവര്‍ണറുടെ ക്ഷണക്കത്ത് 2. ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നാവിസ് നല്‍കിയ കത്ത് 3. അജിത് പവാര്‍ നല്‍കിയ എന്‍സിപി എംഎല്‍എമാരുടെ ഒപ്പുള്ള കത്ത് എന്നിവ മുകുള്‍ റോഹത്ഗി കോടതിയിൽ സമർപ്പിച്ചു. 152 എംഎല്‍എമാര്‍ ഒപ്പിട്ട കത്തുമായി മഹാസഖ്യ നേതാക്കളും സുപ്രീംകോടതിയിലെത്തി.
No comments
Post a Comment