Header Ads

  • Breaking News

    ഐ ലീഗ് ഫുട്‌ബോള്‍ മത്സരം: കേരള എഫ് സിയെ മാര്‍ക്കസ് ജോസഫ് നയിക്കും

    https://ift.tt/2OIf6d3

     കോഴിക്കോട്: നടക്കാനിരിക്കുന്ന ഐ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഗോകുലം കേരള എഫ് സിയെ മാര്‍ക്കസ് ജോസഫ് നയിക്കും.
    കോഴിക്കോട് നടന്ന ചടങ്ങിലാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. ചടങ്ങില്‍ ടീമിന്റെ പുതിയ ജേഴ്‌സിയും പുറത്തിറക്കി. ഹോം ഗ്രൗണ്ടില്‍ നെരോക്ക എഫ് സി യാണ് ഗോകുലത്തിന്റെ എതിരാളികള്‍.
    മാര്‍ക്കസ് ജോസഫ് നയിക്കുന്ന 25 അംഗ ടീമില്‍ 5 വിദേശ താരങ്ങളും 10 പേര്‍ മലയാളികളുമാണ്. മലയാളി താരം മുഹമ്മദ് ഇര്‍ഷാദാണ് വൈസ് ക്യാപ്റ്റന്‍. അര്‍ജന്റീനയില്‍ നിന്നുള്ള ഫെര്‍ണാന്‍ഡോ സാന്റിയാഗോ വലേരയാണ് പരിശീലകന്‍.
    Jersey Launched ❤️#GKFC #Malabarians #ILeague
    50 രൂപയാണ് ഗ്യാലറി നിരക്ക്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ ഈ മാസം 30 നാണ് ഗോഗുലം എഫ്‌സിയുടെ ആദ്യ ഹോം മത്സരം നടക്കുക.
    Team Announced 💥💥#GKFC #Malabarians #Ileague

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad