ശബരിമല; വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി
കൊച്ചി : മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും ജീവനക്കാരെ നിയമിക്കാന്‍ കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു.
ജീവനക്കാർക്ക് അമിത ജോലിഭാരം ഉണ്ടാകാത്ത തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ശ്രമിക്കുന്നത്. കെ.എസ്.ആർടിസിയിലെ പ്രതിസന്ധികൾ ശബരിമല സർവീസുകളെ ബാധിക്കില്ലെന്നും കെ.എസ്ആർ.ടി.സി എം.ഡി എം.പി ദിനേശ് പറഞ്ഞു.
നേരത്തേ ഹൈക്കോടതി ഉത്തരവ് പ്രകാരം താല്‍ക്കാലിക ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടിരുന്നു. ജീവനക്കാരുടെ ക്ഷാമം സര്‍വീസുകളെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും കെഎസ്ആര്‍ടിസിക്ക് ഉണ്ട്.
അതേസമയം തീര്‍ത്ഥാടകര്‍ക്കായി അധിക ബസ് സര്‍വീസുകളും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ റൂട്ടില്‍ 120 അധിക ബസുകള്‍ സര്‍വീസ് നടത്തും. വിവിധ ഡിപ്പോകളില്‍ നിന്ന് 500 ബസുകളും വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കും.
തിരക്കുള്ള ദിവസങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ 2 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കുമെന്നും എം.പി ദിനേശ് പറഞ്ഞു. ആവശ്യമുണ്ടെങ്കില്‍ ഈ റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
www.ezhomelive.com
No comments
Post a Comment