Header Ads

  • Breaking News

    കേരളപ്പിറവി ദിനത്തിൽ അനിൽ രാധാകൃഷ്ണനെ കാത്തിരുന്നത് പൊങ്കാല മഹോൽസവം ! ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി മലയാളികൾ


    നടൻ ബിനീഷ് ബാസ്റ്റിനെ കോളേജ് പ്രോഗ്രാമിൽ വിശിഷ്ടാഥിതിയായി ക്ഷണിച്ചിട്ട് അപമാനിച്ച വാർത്തയാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ കൂടി എല്ലാവരും അറിഞ്ഞത്.സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനാണ് താരത്തെ അപമാനിച്ചത്.സംഭവം പുറത്തായതോടെ അനിൽ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാ പ്രേമികൾ.

    സംഭവത്തെ കുറിച്ച് ബിനീഷിന്റെ സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

    സുഹൃത്തുക്കളെ എന്റെ ചങ്ങാതി ബിനീഷ് ബാസ്റ്റിന് ഇന്ന് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ഞാൻ ഇവിടെ പങ്ക് വയ്ക്കുന്നത്.പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാൽ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപാളും യൂണിയൻചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉത്ഘാടനം കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞ് ബിനീഷ് വന്നാൽ മതിയെന്ന് പറഞ്ഞു. മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ അനിൽ രാധാകൃഷ്ണ മേനോൻ എന്ന ഫിലിം ഡയറക്ടർ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവർ കാരണം പറഞ്ഞത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. എന്തായാലും ബിനീഷ് വേദിയിലെത്തി. നിങ്ങൾ ഇത് കാണണം.


    സംഭവത്തെ കുറിച്ച് ബിനീഷ് പറയുന്നത്‌ ഇങ്ങനെ:

    പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പരിപാടിക്ക് അതിഥിയായിട്ടാണ് ഞാൻ പോയത്. എസ്എഫ്ഐ യൂണിയന്റെ പരിപാടിയാണ്. ചടങ്ങിൽ അനിൽ സാറും ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു പരിപാടി. ഞാൻ കൃത്യ സമയത്ത് തന്നെ എത്തി. എന്നാൽ പരിപാടി തുടങ്ങുന്നതിന് മുൻപ് യൂണിയൻ ചെയർമാൻ വന്നുപറഞ്ഞു. ബിനീഷേട്ടാ ഒരു പ്രശ്നമുണ്ട്. നിങ്ങളുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അനിൽ സാർ പറയുന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന്. സത്യം പറഞ്ഞാൽ ‍ഞാൻ ആകെ തളർന്നുപോയി. ചേട്ടൻ അനിൽ സാർ പോയിട്ട് വന്നാ മതി. അപ്പോൾ കുഴപ്പമില്ലെന്നും ചെയർമാർ പറഞ്ഞു.
    എന്നാൽ അങ്ങനെ അടങ്ങി ഇരിക്കാൻ എനിക്കായില്ല. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംഘാടകരുടെ വാക്ക് ലംഘിച്ച് ‍ഞാൻ വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കം എന്നെ തടഞ്ഞു. ഒടുവിൽ പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ എന്നോട് പറഞ്ഞു. അതിഥിയായി എത്തിയ എന്നെ വേദിയിൽ കയറ്റാതെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അതു വകവച്ചില്ല. വേദിയിൽ അനിൽ സർ പ്രസംഗിക്കുമ്പോൾ തന്നെ ‍ഞാൻ എത്തി.
    കസേരയിലിരിക്കാതെ അദ്ദേഹത്തിന് മുന്നിൽ നിലത്തിരുന്ന് ഞാൻ പ്രതിഷേധിച്ചു. മൈക്ക് തരാനും സംഘാടകർ തയാറായില്ല. ഞാൻ വന്നപ്പോൾ നിറഞ്ഞ കയ്യടിയാണ് അവിടുത്തെ വിദ്യാർഥികൾ തന്നത്. അവരോട് മൈക്ക് ഇല്ലാതെ തന്നെ ‍ഞാൻ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളൊന്നും വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തൻ തന്നെയാണ് പക്ഷേ ആ വേദിയിൽ ‍ഞാൻ അവർ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവർ തന്നില്ല. അനിൽ സാറിനെ പോലെ മേൽജാതിക്കാരനല്ല ഞാൻ.. കൂലിപ്പണിക്കാരനാണ്.. അതുകൊണ്ടാണ് ഇങ്ങനെ..ടീമേ കണ്ണുനിറഞ്ഞുപോയി..ബിനീഷ് പറഞ്ഞു.
    അദ്ദേഹത്തിന്റെ സിനിമയിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലെന്നും ബിനീഷ് വ്യക്തമാക്കുന്നു. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവർത്തകർ എന്നെ വിളിച്ചത്. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാൻ പോയിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയിൽ സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങൾ എന്നും കൂലികളായി നടന്നാമതിയെന്നാണോ

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad