Header Ads

  • Breaking News

    പരിയാരം മെഡിക്കല്‍ കോളജ് ജംക്‌ഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയ ; കൈകകളില്‍ കെട്ടുന്ന ചരടും മാലയും അടയാളം ; വില്‍പ്പനയ്ക്ക് കോഡ് ഭാഷയും ; കോളേജ് വിദ്യാര്‍ത്ഥികളും ഇതരസംസ്ഥാന തൊഴിലാളികളും ഇരകള്‍



    പരിയാരം : 
    മെഡിക്കല്‍ കോളജ് ജംക്‌ഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയ. കോളജ് വിദ്യാര്‍ഥികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടാണു മയക്കുമരുന്നു വില്‍പന നടത്തുന്ന സംഘം ശക്തമായിരിക്കുന്നത്.

    ചങ്ങാത്തം കൂടി ആവശ്യക്കാരെ കണ്ടെത്തിയാണ് വില്‍പന. മാഫിയ സംഘം കോളജ് വിദ്യാര്‍ഥികളുമായി ചങ്ങാത്തം സ്ഥാപിച്ച്‌ മയക്കുമരുന്നു നല്‍കുകയും മറ്റുള്ളവര്‍ വിദ്യാര്‍ഥിയില്‍ നിന്ന് വാങ്ങുകയുമാണു ചെയ്യുന്നത്. വില്‍പനയ്ക്കാകട്ടെ കോഡ് ഭാഷയുമുണ്ട്.

    മാല, കൈകളില്‍ കെട്ടുന്ന ചരടുകള്‍, ബൈക്കില്‍ പ്രത്യേക അടയാളം എന്നിവയൊക്കെയാണു മാഫിയ സംഘം അടയാളമായി നല്‍കുന്നത്. മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിയല്ലാത്ത യുവാവ് നാലുമാസമായി അനധികൃതമായി താമസിച്ചിരുന്നു.

    പരിയാരം പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടി അന്വേഷണം തുടങ്ങി.ലഹരിമരുന്നു സംഘത്തിനു തടയിടാന്‍ പരിയാരം പൊലീസ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
    മെഡിക്കല്‍ കോളജിലും പരിസരത്തും മുഴുവന്‍ സമയവും പൊലീസ് നിരീക്ഷണം. കോളജ് അധികൃതരുടെ സഹായത്തോടെയാണ് മഫ്തിയില്‍ പൊലീസ് നിരീക്ഷണവും പരിശോധനയും നടത്തുന്നത്. കോളജ് പരിസരത്ത് സാമൂഹിക വിരുദ്ധരും മയക്കുമരുന്ന് സംഘവും സജീവമാകുന്ന സാഹചര്യത്തിലാണ് പരിശോധന.

    No comments

    Post Top Ad

    Post Bottom Ad