Header Ads

  • Breaking News

    നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും; ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാൻ സുപ്രിം കോടതി നിര്‍ദേശം



    കൊച്ചി: സുപ്രിം കോടതിയില്‍ ദിലീപ് നല്‍കിയ ഹരജി തീര്‍പ്പ് കല്‍പിച്ചതോടെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. ഹൈക്കോടതി നിർദേശ പ്രകാരം വനിതാ ജഡ്ജിയുള്ള കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിചാരണ നടത്തുന്നത്. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശമുള്ളത്.

    നടിയെ അക്രമിച്ച കേസിൽ വിചാരണ ആറ് മാസനത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയിരുന്നു. സുപ്രിം കോടതിയും ആറ് മാസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി ഇന്ന കേസ് പരിഗണിക്കുന്നത്. എറണാ കുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും ഹൈക്കോടതി നിര്‍ദേശ പ്രകാരം കേസ് ഫയലുകൾ കൊച്ചിയിൽ വനിതാ ജഡ്ജിയുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റി വിചാരണയുടെ പ്രാഥമിക നടപടി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയെ സമീപിച്ചത്.

    സുപ്രിം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വിചാരണ കോടതി നടപടി തുടര്‍ന്നിരുന്നില്ല. ദ്യശ്യങ്ങള്‍ പരിശോധിക്കാന്‍ മജിസ്ടേറ്റിനെ സമീപിക്കാമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചകതോടെ ഇത്തരത്തിലൊരാവശ്യം ദിലീപ് ഉന്നയിച്ചേക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പിച്ച അപ്പീലും കോടതിയുടെ പരിഗണനയിലാണ്. എങ്കിലും സുപ്രിം കോടതി സമയം നിശ്ചയിച്ചതോടെ വിചാരണ കോടതി നടപടികളുമായി മുന്നോട്ടുപോകും.

    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad