Header Ads

  • Breaking News

    വാളയാർ വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ എം എസ് എഫ് , ഹരിത പ്രതിഷേധ മതിൽ തീർത്തു.


    ഇരിട്ടി: 
    എം.എസ്. എഫ്, ഹരിത  ആറളം ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ  വാളയാർ വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ പ്രതിഷേധ മതിൽ തീർത്തു. "അവർക്ക് വേണ്ടത് സഹതാപമല്ല നീതിയാണ്" എന്ന വിഷയത്തിൽ സംഘടിപ്പിച്ച  പ്രതിഷേധ മതിൽ എംഎസ് എഫ് ,ഹരിത സ്കൂൾ യൂനിറ്റ് ഭാരവാഹികളായ റമീസ്, നാസിൽ കെ.അർഷാന , റിഷാന, റഫ്ന എന്നിവർ  നേതൃത്വം നൽകി.
    എം എസ് എഫ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മറിയം അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. അൻവർ  സാദത്ത്, മിദ്ലാജ് മാണിക്കോത്ത് ,ഹംസ,  മുഹമ്മദ്‌ ഹിജാസ്,
    എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    Post Bottom Ad