സിപിഎം - മാവോവാദി ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ബിജെപി
കോഴിക്കോട്: സിപിഎം-മാവോവാദി ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന ആവശ്യവുമായി ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡന്‍റ് ടി.പി. ജയചന്ദ്രന്‍. സി.പി.എം പ്രവര്‍ത്തകരായ യുവാക്കളെ മാവോവാദി ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി രംഗത്തുവന്ന സിപിഎം നിലപാട് ദേശദ്രോഹപരമാണെന്ന് ടി പി ജയചന്ദ്രന്‍ കുറ്റപ്പെടുത്തി.
സിപിഎം ഭരിക്കുന്ന ആഭ്യന്തര വകുപ്പുതന്നെ പ്രതികള്‍ മാവോവാദികളാണെന്ന് പറയുമ്ബോള്‍ ജില്ല സെക്രട്ടറി പി. മോഹനന്റെയും മറ്റു സിപിഎം നേതാക്കളുടെയും നിലപാട് ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമെതിരാണ്. പൊലീസ് ഐ.ജിതന്നെ മാവോവാദികളാണെന്ന് പറഞ്ഞിട്ടും സിപിഎമ്മും കോണ്‍ഗ്രസും മുഖവിലക്കെടുക്കാതെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
അട്ടപ്പാടിയിലെ സംഭവത്തില്‍ സിപിഎം സ്വീകരിച്ച നിലപാടില്‍നിന്ന് വ്യത്യസ്ത നിലപാടാണ് കോഴിക്കോട്ട് സ്വീകരിച്ചത്. മാവോവാദി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കി ജില്ലയില്‍ സ്വൈരജീവിതം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
www.ezhomelive.com
No comments
Post a Comment