അഞ്ചാംക്ലാസുകാരന്റെ നോട്ടുബുക്കിലെ പരാതിക്ക് പരിഹാരം കണ്ട കേരള പൊലീസിന് സോഷ്യല്‍മീഡിയയുടെ കൈയടി
കുട്ടികളാണ് പരാതിയുമായെത്തുന്നതെങ്കിലും മുഖവിലയ്ക്ക് തന്നെ എടുക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കേരളാ പൊലീസ്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചാം തീയതി നന്നാക്കാന്‍ കൊടുത്ത തന്റെ പ്രിയപ്പെട്ട സൈക്കിള്‍ ഇതുവരെ തിരികെ കിട്ടാത്തത്തില്‍ പ്രതിഷേധിച്ചാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ
ആബിന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയുടെ ഗൗരവം ചോര്‍ന്ന് പോകാതെ തന്നെ ജനമൈത്രി പൊലീസ് ഈ വിഷയം കൈകാര്യം ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍ രാധിക അന്വേഷിച്ചപ്പാേള്‍ കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ റിപ്പയറിങ് നടത്തുന്ന സൈക്കിള്‍ കടക്കാരനെ കണ്ടു കാരണമന്വേഷിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് കേരളാ പൊലീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നോട്ടുബുക്കിലെ പേജ് ചീന്തി അതിലെഴുതി മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിങ്ങനെയാണ്:
മേപ്പയൂർ പോലീസ് സ്റ്റേഷൻ എസ്.ഐക്ക്
സർ,
എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്റ്റംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങി വെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം.
എന്ന് ആബിർ

എളമ്പിലാട് യൂ പി സ്കൂൾ വിദ്യാർത്ഥിയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പരാതിക്കാരൻ. പരാതിയുടെ ഗൗരവം ചോർന്ന് പോകാതെ തന്നെ ജനമൈത്രി പൊലീസ് ഈ വിഷയം കൈകാര്യം ചെയ്തു. സിവിൽ പോലീസ് ഓഫീസർ രാധിക അന്വേഷിച്ചപ്പാേൾ കുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ റിപ്പയറിങ് നടത്തുന്ന സൈക്കിള്‍ കടക്കാരനെ കണ്ടു കാരണമന്വേഷിച്ചു. സുഖമില്ലാത്തിനാലും, മകൻ്റെ കല്യാണത്തിരക്ക് കാരണവുമാണ് ഷോപ്പ് തുറക്കാനും സൈക്കിൾ അറ്റകുറ്റപണി നടത്താനും വൈകിയതിന്നു പറഞ്ഞ സൈക്കിള്‍ മെക്കാനിക്ക് ആബിറിൻ്റെ സൈക്കിൾ നന്നാക്കി കൊടുത്തിട്ടുണ്ട് .
No comments
Post a Comment