ചെന്നൈയിലും ഹൗസ്ഫുൾ;കേരളത്തിന് പുറത്തും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി മൂത്തോൻ
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്
ചിത്രം കഴിഞ്ഞ ആഴ്ച കേരളത്തിലെ തിയറ്ററുകളിലും റിലീസിനെത്തി.അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത് നിവിൻ പോളിയുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള അതിഗംഭീര ഭാവ പ്രകടനങ്ങൾ നിവിനിൽ നിന്ന് കാണാൻ സാധിച്ച ചിത്രം കൂടിയാകുകയാണ് മൂത്തോൻ. അക്ബർ ഭായ് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം അതിന്റെ ഏറ്റവും വലിയ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നിവിൻ പോളിക്ക് സാധിച്ചു എന്ന് നിസംശയം പറയാം.
ചിത്രം നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്.കേരളത്തിൽ മാത്രമല്ല,കേരളത്തിന് പുറത്തും ചിത്രത്തിന് അസാമാന്യ വരവേൽപ് തന്നെയാണ് ലഭിക്കുന്നത്.ഇന്നലെ വടപളനി ഫോറം മാളിൽ ചിത്രം ഹൗസ് ഫുൾ പ്രദർശനമാണ് നടത്തിയത്.കേരളത്തിനെ പുറത്തെ മറ്റ് തിയറ്ററുകളിലും സമാനമായ അവസ്ഥയാണ്.
പ്രകടനത്തോടൊപ്പം നിവിന്റെ മേക്ക് ഓവറും കൈയടി നേടുന്നുണ്ട്.നിവിൻ പോളിയുടെ മേക്ക് ഓവർ ഏറ്റവും കൂടുതൽ കൈയടി ഏറ്റുവാങ്ങുമ്പോൾ എടുത്ത് പറയേണ്ടത് ബോളിവുഡില്‍ നിന്നുള്ള മേക്കപ്പ്മാന്‍ വിക്രത്തിന്റെ പേരാണ്. കഥാപാത്രത്തിന്റെ ലുക്ക് രൂപപ്പെടുത്തി എടുത്തത് അദ്ദേഹമാണ്. പ്രത്യേകത നിറഞ്ഞ ഡിസൈനിംഗ് രീതിയുള്ള വിക്രത്തിന്റെ മുൻപിൽ കഥാപാത്രത്തിന്റെ രൂപത്തിലെത്താൻ രണ്ടര ദിവസം ഇരുന്നുകൊടുക്കേണ്ടി വന്നുവെന്ന് നിവിന്‍ പറയുന്നു
No comments
Post a Comment