Header Ads

  • Breaking News

    “ടാ ബിനീഷേ കേറി വാടാ” സദസ്സിൽ നിന്നും വേദിയിലേക്ക് ബിനീഷിനെ വിളിച്ചു കയറ്റിയ ജോജു !


    പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്റെ പ്രവർത്തി ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. തന്റെ സിനിമയില്‍ അവസരം ചോദിച്ച്‌ നടന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ഒഴിവാക്കാന്‍ സംഘാടകര്‍ ശ്രമിച്ചുവെന്ന് വേദിയിലെത്തി പ്രതിഷേധിച്ച ബിനീഷ് പറഞ്ഞു. ബിനീഷിന്റെ പ്രതിഷേധ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നു. മാഗസിന്‍ പ്രസിദ്ധീകരണത്തിനാണ് അനിലിനെ വിളിച്ചിരുന്നത്. ചീഫ് ഗസ്റ്റായിട്ടാണ് ബിനീഷിനെ വിളിച്ചിരുന്നത്.

    ഇതിനിടെ ബിനീഷുമായി ബന്ധമുള്ള മറ്റൊരു കഥ പുറത്ത് പറയുകയാണ് പ്രതാപൻ കെ എസ് എന്ന വ്യക്തി.ജോജു ജോർജ് നായകനായ പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ ലുലു മാളില്‍ വച്ചാണ് നടന്നത്, ചടങ്ങില്‍ ജോജു ജോര്‍ജും ജോഷിയും പ്രമുഖരും പങ്കെടുത്തിരുന്നു.ചടങ്ങിൽ ജോജു ബിനീഷിനെ വേദിയിലേക്ക് ക്ഷണിച്ച അനുഭവം വെളിപ്പെടുത്തുകയാണ് അദ്ദേഹമിപ്പോൾ.

    പ്രതാപന്‍ കെ.എസിന്റെ കുറിപ്പ്-

    പൊറിഞ്ചു മറിയം ജോസ്,, നൂറാം ദിവസത്തിലേക്ക് എത്തി നില്‍ക്കുകയാണ് ,കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ പടത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ ലുലു മാളില്‍ വച്ചാണ് നടന്നത്, വലിയ സദസ്, വലിയ ആളുകള്‍, ക്ഷണിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ ഞാനും പോയി, അവിടെ വച്ചാണ് ബിനീഷിനെ ആദ്യമായ് നേരില്‍ക്കാണുന്നത്, ചടങ്ങ് തുടങ്ങിക്കഴിഞ്ഞാണ് ബിനീഷ് അവിടേക്ക് വന്നത്.

    അപ്പോള്‍ വേദിയില്‍ ജോഷി സാര്‍ ഉള്‍പ്പടെയുള്ള വലിയ ആളുകള്‍ ആയിരുന്നു. ബിനീഷ് സദസ്സില്‍ ഒരു മിഡില്‍ ലൈനിനലാണ് വന്നിരുന്നത്, തൊട്ടരികത്തിരുന്നവരോട് ബിനീഷിന് മാത്രം കഴിയുന്ന രീതിയില്‍ നിഷ്‌കളങ്കമായി സന്തോഷവാനായി സംസാരിച്ച് കൊണ്ടിരുന്നു. വേദിയില്‍ അത്രയും തിരക്കുകള്‍ക്കിടയില്‍ നിന്നിരുന്ന നായകന്‍ ‘ജോജു ‘ സദസിലെ ബിനീഷി നോട് ഉറക്കെ വിളിച്ചു പറഞ്ഞു. ‘ ടാ ബിനീഷേ കേറി വാടാ ..’.ബിനീഷ് ആ വലിയ വേദിയിലേക്ക് കയറി നിഷ്‌കളങ്കമായി സംസാരിച്ചു.

    ചില ആളുകള്‍ വലിയവരാകുന്നതും കൂടെ നില്‍ക്കുന്നവര്‍ക്ക് വലം കൈ കൊടുക്കുന്നതും അങ്ങിനെയാണ്. മനുഷ്യത്വം, സ്നേഹം, പ്രണയം, നിലപാട്, ഇതൊക്കെ ഉറവ പോലെയാണ്, വിഷം കലരാത്ത മുലപ്പാല്‍ പോലെ അത് പകരാന്‍ കഴിയണം. അല്ലെങ്കില്‍ ഒരാളും നമ്മളെ നശിപ്പിക്കാനോ പ്രതികാരം ചെയ്യാനോ വരില്ല. പകരം നമ്മളെ അത് തിന്ന് തീര്‍ക്കും ഒരു അടയാളവും അവശേഷിപ്പിക്കാതെ.

    അല്ലയോ പ്രിന്‍സിപ്പാളെ നീയൊക്കെ പഠിപ്പിച്ചാല്‍ എത്ര കുട്ടികള്‍ക്ക് ഡോക്ടര്‍ എന്ന മഹത്തായ പദം പേരിന് മുന്‍പില്‍ വക്കാന്‍ പറ്റും. ( ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആളല്ല കേട്ടോ ) എന്റെ ഡോക്ടര്‍ അനിയന്‍മാരെ അനിയത്തിമാരെ നിങ്ങളൊക്കെ എന്തിനാ പഠിക്കുന്നത്?

    തൊട്ടടുത്തല്ലെ വാളായര്‍. കുഞ്ഞി കുഞ്ഞി സാധനങ്ങള്‍ ചെക്ക് പോസ്റ്റ് കടത്തിജീവിച്ചൂടെ? അവസാന ചോദ്യം യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐക്കാരോട് ആണ്. നിങ്ങളൊക്കെ ഇടക്ക് ഇടക്ക് പറയുന്ന ഒരു വാക്കുണ്ടല്ലോ, സോഷ്യലിസം, അത് എന്ത് കുന്ത്രാണ്ടമാണെന്ന് തൊട്ടടുത്തുള്ള വായനശാലയിലോ യൂണിയന്‍ ആപ്പീസിലൊ ചെന്ന് ചോദിക്ക്. എന്നിട്ട് അവര്‍ പറഞ്ഞ് തരുന്ന ഉത്തരം മനസിലായില്ല എങ്കില്‍ ഇമ്പോസിഷന്‍ എഴുതി പഠിക്ക്, വിധിയുണ്ടെങ്കില്‍ ഏതെങ്കിലുമൊരു പ്രായത്ത് / കാലത്ത് മനസിലാകും. വേറെ ഒന്നും ഒന്നും ഇതില്‍ പറയാനില്ല.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad