Header Ads

  • Breaking News

    എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം;  പ്രതിഷേധക്കാരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും



    സുൽത്താൻ ബത്തേരി: വയനാട് കലക്ടറേറ്റിലേക്കുള്ള എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുമായി ഏറ്റുമുട്ടല്‍. പ്രതിഷേധക്കാരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇരച്ചുകയറിയ പ്രവർത്തകര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. അതേസമയം ഷെഹ്‌ലയുടെ മരണത്തിൽ ദേശീയ ബാലവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നൽകി. 

    ഷഹലയുടെ മരണത്തിൽ ചികില്‍സ നല്‍കാന്‍ വൈകിയെന്ന് റിപ്പോര്‍ട്ട്. ഡിഎംഒ വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ശുപാര്‍ശ. കൃത്യമായ മരുന്ന് നൽകുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. അതേസമയം നിയമസംവിധാനങ്ങളും ഈ പ്രശ്നത്തിൽ ഇടപെടുന്നുണ്ട്. ഷെഹലയുടെ മരണത്തില്‍ ലീഗല്‍ സര്‍വീസസ് സെക്രട്ടറി  കെ.സുനിത ആരോപണവിധേയരായ അധ്യാപകരുടെ മൊഴിയെടുക്കുന്നു. 

    കലക്ടര്‍, ഡിഡിഇ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സ്കൂളിലെ പ്രധാന അധ്യാപകന്‍, പിടിഎ പ്രസി‍ഡന്‍റ് , സ്ഥലം എസ്ഐ എന്നിവരും പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കുമെന്നും ഒരു സ്കൂളിലും ഇത്തരം സംഭവം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad