സബ്സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ഇന്ന് മുതല്‍ വില കൂടും
സബ്സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ഇന്ന് മുതല്‍ വില കൂടും. 76 രൂപയോളമാണ് ഇന്ന് മുതല്‍ വില കൂടുക. മാറിയ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
രാജ്യത്തെ നാല് വലിയ മെട്രോ സ്റ്റേഷനുകളിലും സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 76 രൂപയും സിലിണ്ടറുകള്‍ക്ക് 119 രൂപയും വിലകൂടും. മൂന്ന് മാസത്തിനിടയിലുള്ള തുടര്‍ച്ചയായിട്ടുള്ള വര്‍ധനവാണ് ഇന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇതിന് മുമ്പ് വര്‍ധനവുണ്ടായിരുന്നത്. അതിന് ശേഷം തുടര്‍ന്നുള്ള മാസമായ സെപ്റ്റംബറിലും വര്‍ധനവുണ്ടായി.
No comments
Post a Comment