ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള തിയതി പതിനഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
തൃശൂര്‍: ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള തിയതി ഡിസംബര്‍ 15 വരെ നീട്ടി. സമയ പരിധി ഇന്നവസാനിരിക്കെയാണ് 15 ദിവസത്തേക്ക് കൂടി തിയ്യതി നീട്ടിയത്. സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ശരാശരി കടന്നു പോകുന്ന വാഹനങ്ങളുടെ നാലിലൊന്നു പോലും ഫാസ്ടാഗ് എടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് തിയ്യതി നീട്ടിയത്.
തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ഫാസ്റ്റ്ടാഗ് കാര്‍ഡുകളുടെ വിതരണത്തിന് പ്രത്യേക കൗണ്ടര്‍ തുടങ്ങിയിട്ടുണ്ട്. ടോള്‍ പ്ലാസയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലെ താമസക്കാര്‍ക്കു പ്രതിമാസം 150 രൂപ അടച്ചാല്‍ എത്ര തവണയും യാത്ര ചെയ്യാന്‍ കഴിയുന്ന പദ്ധതിയും ലഭ്യമാണ്. ഇരുപതു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവരാണെങ്കില്‍ പ്രതിമാസം 300 രൂപ അടച്ചാല്‍ സമാനമായ പദ്ധതിയില്‍ ചേരാം.
ദേശീയപാതകളില്‍ സഞ്ചരിക്കുന്ന എല്ലാ വാണിജ്യ, സ്വകാര്യ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ടോള്‍ നല്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ടോള്‍ കേന്ദ്രങ്ങളില്‍ ഒരു ഗേറ്റിലൂടെ മാത്രമേ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ കടത്തി വിടൂ. ഫാസ്റ്റ് ടാഗ് ഇല്ലാതെ ടോള്‍ പിരിവു കേന്ദ്രങ്ങളിലെത്തുന്ന വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ പ്രവേശിച്ചാല്‍ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും.
http://bit.ly/2Iisq75
No comments
Post a Comment