കൗമാര മനസുകളെ അറിയാൻ രക്ഷിതാക്കൾക്ക് പഠന ക്ലാസ്
കൗമാരക്കാർക്കിടയിൽ വളർന്നു വരുന്ന ഒളിച്ചോട്ടം ,ആത്മഹത്യാ പ്രവണത, പഠന താൽപര്യമില്ലായ്മ, മൊബൈൽ അടിമത്തം എന്നിവ തടയുന്നതിൽ ഫലപ്രദമായി ഇടപെടാനും, പുതിയ കാല കൗമാര സവിശേഷതകൾ അറിഞ്ഞ് മെച്ചപ്പെട്ട കുടുംബ ജീവിതം നയിക്കാനും ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെൻററിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായിബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ
ശാസ്ത്ര നിർവാഹക സമിതി യോഗം തീരുമാനിച്ചു.
വിദ്യാലയങ്ങൾ, യുവജന സാംസ്കാരിക സംഘങ്ങൾ കുടുംബ ശ്രീ അയൽക്കൂട്ടങ്ങൾഎന്നിവ മുഖേന സംഘടിപ്പിക്കുന്ന പരിപാടിക്ക് ജില്ലാ ലീഗൽ സർവ്വീസസ് അതോററ്റി, ജനമൈത്രി പോലീസ്, സാക്ഷരതാ മിഷൻ എന്നിവയുടെ സഹകരണം ഉറപ്പാക്കും.
ശാസ്ത്ര ചെയർമാൻ പി.വി.അബ്ദുൾ റഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാസ്ത്ര കൗൺസലിംഗ് ഡയരക്ടർ വി.ആർ.വി. ഏഴോം പരിപാടി സംബന്ധിച്ച കരടു രൂപം അവതരിപ്പിച്ചു.ഡോ.വി.എൻ രമണി, രമേഷ് കണ്ണാടിപ്പറമ്പ്, പി.പി.കുഞ്ഞിരാമൻ' ഗംഗൻ കാനായി, അഡ്വ ടി.വി.ഹരീന്ദ്രൻ , ബി.ദാമോദരൻ, എസ്.ഗിരിജാദേവി,
കൗൺസലർമാരായ ഗീത ബൽറാം ,സുജ. എൻ ,രഹ് നാസ്.പി.വി, ഷിജിലഫെർണാണ്ടസ് ,ഗീതാ അനിൽകുമാർ, അഡ്വ. പ്രസന്ന മണികണ്ഠൻ,
തുടങ്ങിയവർ സംസാരിച്ചു.
ക്ലാസുകൾ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ 9447749131 എന്ന നമ്പറിൽ ബന്ധപ്പെടണം.
No comments
Post a Comment