Header Ads

  • Breaking News

    തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് പിടിയിൽ



    തളിപ്പറമ്പ്:  കഞ്ചാവുമായി യുവാവ് പിടിയിൽ. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പാലക്കാട് നെന്മാറ സ്വദേശി കണ്ണംപറമ്പ് വീട്ടിൽ
    ശിവകുമാറി (38) നെ ഒരു കിലോ   കഞ്ചാവുമായി   അറസ്റ്റ് ചെയ്തത് . പാലക്കാടു നിന്നാണ് ഇയാൾ കഞ്ചാവ്  എത്തിച്ചത് . എക്സൈസ് സംഘത്തെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച  ഇയാളെ പിന്തുർന്ന് പിടികൂടുകയായിരുന്നു .
    പ്രിവന്റീവ് ഓഫിസർ സിജിൽ വി പി,സിവിൽ എക്‌സൈസ് ഓഫീസർമാരായ പുരുഷോത്തമൻ ചിറമ്മൽ, സി എച്ച് റിഷാദ് , എൻ രജിത് കുമാർ, സീനിയർ എക്‌സൈസ് ഡ്രൈവർ കെ ഇസ്മയിൽ എന്നിവരടങ്ങുന്ന സംഘമാണ് ശിവകുമാറിനെ പിടികൂടിയത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad