കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന കിയാൽ എന്ന കമ്പനിയിലെ സിഎജി ഓഡിറ്റ് തടഞ്ഞ നടപടി നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ
കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന കിയാൽ എന്ന കമ്പനിയിലെ സിഎജി ഓഡിറ്റ് തടഞ്ഞ നടപടി നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം വ്യക്തമാക്കി കിയാലിനും സംസ്ഥാന സർക്കാരിനും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നോട്ടീസ് അയച്ചു.
കിയാലിലെ ഓഡിറ്റ് തടഞ്ഞാൽ ചുമതലക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. കിയാൽ സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം കേന്ദ്രം തള്ളി. സംസ്ഥാന സർക്കാരിനും പൊതുമേഖല സ്ഥാപനങ്ങൾക്കും കൂടി 63 ശതമാനം ഓഹരിയുള്ള കമ്പനി സർക്കാർ കമ്പനി തന്നെയാണെന്നാണ് കമ്പനികാര്യ മന്ത്രാലയം നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. കിയാലിലെ സിഎജി ഓഡിറ്റ് തടഞ്ഞ സംഭവത്തിൽ നടപടിയെടുക്കാൻ കമ്പനികാര്യ ഡയറക്ടർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കിയാലിൽ ഓഡിറ്റ് പാടില്ലെന്നും സ്വകാര്യ കമ്പനിയാണെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. സ്വകാര്യ കമ്പനിയാണെന്ന കാര്യം മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിലും ആവർത്തിച്ചിരുന്നു. ഈ വാദം ഉയർത്തിയാണ് സർക്കാർ ഓഡിറ്റിന് തടസം നിന്നിരുന്നത്. ഇതിനെതിരേ പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിരുന്നു.
No comments
Post a Comment