Header Ads

  • Breaking News

    ദുബൈയില്‍ വാഹനാപകടം: പുതിയങ്ങാടി സ്വദേശി മരിച്ചു


    *


    ദുബൈ: അവിയര്‍ മാര്‍ക്കറ്റിലേക്കുള്ള വഴിമധ്യേ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ച്‌ കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറന്‍റെ മകന്‍ കെ.ടി. ഹക്കീം (52) മരണപ്പെട്ടു. നവംബര്‍ പതിനെട്ടിന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം.
    സംഭവസ്ഥലത്തു തന്നെവെച്ച്‌ മരണം സംഭവിക്കുകയായിരുന്നു. ഗോള്‍ഡന്‍ ഏജ്‌ ജനറല്‍ ട്രേഡിങ്ങിന്‍റെ ഓണറായ ഹകീമും പാര്‍ട്ണര്‍മാരും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്‌. കൂടെയുണ്ടായിരുന്ന മറ്റ്‌ രണ്ടുപേര്‍ക്ക് നിസാര പരിക്കുണ്ട്.
    ഭാര്യ: ഫാത്തിബി. മക്കള്‍: ഫഹീം, ഹസ്ന, ഹിബ.മാതാവ്: റാബിയ.നാട്ടിലുള്ള കുടുംബത്തിന്‍റെ സമ്മതപ്രകാരം ഹക്കീമിന്‍റെ മയ്യിത്ത്‌ ദുബൈ അല്‍ഖൂസ്‌ ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള പേപ്പര്‍വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad