Header Ads

  • Breaking News

    നിങ്ങള്‍ നിരീക്ഷണത്തിലാണ്, സൂക്ഷിക്കുക; ഇന്ത്യക്കാരുടെ വാട്‌സ് ആപ്പ് ചോര്‍ത്തി ഇസ്രായേല്‍

    https://ift.tt/32bd5KW

     ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍
    ഇസ്രായേല്‍ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്.ഇസ്രായേല്‍ സ്‌പൈവെയറായ പെഗസസിന്റെ സഹായത്തോടെ ഇസ്രായേല്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ വൃത്തികെട്ട പ്രവൃത്തി സ്വീകരിച്ചതായി സാന്‍ഫ്രാന്‍സിസ്‌കോയിലെ യു.എസ് ഫെഡറല്‍ കോടതിയില്‍ വാട്സ് ആപ്പ് പറഞ്ഞു.
    വാട്‌സ് ആപ്പ് വീഡിയോ കോളിലൂടെ 1400 ഓളം പേരുടെ ഫോണുകള്‍ ഇസ്രായേല്‍ സര്‍ക്കാരിന് വേണ്ടി എന്‍.എസ്.ഒ ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ചായിരുന്നു കോടതിയില്‍ വാട്സ് ആപ്പ് കഴിഞ്ഞ ദിവസം കേസ് ഫയല്‍ ചെയ്തത്. സ്‌പൈവെയര്‍ നിര്‍മ്മിച്ച എന്‍.എസ്.ഒ ഇസ്രായേലിലെ ഐ.ടി കമ്പനിയാണ്. ഇന്ത്യയ്ക്ക് പുറമെ, മെക്‌സിക്കോ, യു.എ.ഇ, ബഹറിന്‍ തുടങ്ങിയ 20 രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ ഫോണുകളിലാണ് കമ്പനി നുഴഞ്ഞ് കയറിയതെന്നാണ് വാട്‌സ് ആപ്പ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.
    മിസ് കോളുകളായി വരുന്ന വീഡിയോ കോളുകളിലൂടെയാണ് വൈറസ് എത്തിയതെന്നാണ് വാട്‌സ് ആപ്പ് ആരോപിക്കുന്നത്. ഉപയോക്താവ് അറിയാതെ ഫോണിലെത്തുന്ന പെഗസസ് വ്യക്തിഗത വിവരങ്ങളായ പാസ്‌വേര്‍ഡ്, കോണ്‍ടാക്ട്‌സ്, കലണ്ടര്‍ ഇവന്റ് എന്നിവ ചോര്‍ത്തുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും മാത്രമല്ല ഇസ്രായേലിന്റെ നിരീക്ഷണ പട്ടകയില്‍ രാജ്യത്തെ 25 ഓളം അഭിഭാഷകര്‍, ദളിത് പ്രവര്‍ത്തകര്‍, എന്നിവരുടെ ഫോണുകള്‍ രണ്ടാഴ്ചയോളം അന്താരാഷ്ട്ര നിരീക്ഷണത്തിലായിരുന്നുവെന്നും വാട്സ് ആപ്പ് നേരത്തേ അറിയിച്ചിരുന്നു. അതേസമയം എന്‍.എസ്.ഒ വാട്‌സ് ആപ്പിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി.
    അതേസമയം ഇന്ത്യയിലെ പ്രമുഖര്‍ അടക്കം പലരുടേയും വിവരങ്ങള്‍ ചോര്‍ത്തി എന്ന വാര്‍ത്ത പുറത്ത് വന്നതോടെ ജാഗ്രതാ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നവംബര്‍ നാലിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഐ.ടി മന്ത്രാലയം വാട്‌സാപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പെഗസസ് ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചും ആരുടെ, എന്തൊക്കെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വിശദീകരിക്കണമെന്നും വാട്‌സാപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
    ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടന്ന 2019 മെയ് വരെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ദളിത് ആക്ടിവിസ്റ്റുകള്‍ തുടങ്ങിയ 25ഓളം പേര്‍ പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീമ കൊറേഗാവ് കേസില്‍ പ്രതികള്‍ക്കായി ഇടപെട്ട അഭിഭാഷകന്‍ നിഹാല്‍ സിങ് റാത്തോഡ്, ചത്തീസ്ഗഡില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഭെല്ലാ ഭാട്ടിയ, ദലിത് ആദിവാസി അവകാശ പ്രവര്‍ത്തന്‍ ഡിഗ്രി പ്രസാദ് ചൗഹാന്‍, അധ്യാപകനും എഴുത്തുകാരനുമായ ആക്റ്റിവിസ്റ്റുമായ ആനന്ദ് ടെല്‍ടുംബേ എന്നിവരും ഉള്‍പ്പെടുന്നതായാണ് വിവരം.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad