Header Ads

  • Breaking News

    അനിയന്ത്രിതമായ തിരക്ക് മൂലം നാലാം വാരത്തിൽ പാലക്കാട് സ്‌പെഷ്യൽ ഷോ !ചരിത്രം കുറിച്ച് ബിഗിൽ


    ആഗോള കളക്ഷൻ ആയി മുന്നൂറു കോടി രൂപ നേടിയ വിജയ് ആറ്റ്ലി ചിത്രമാണ് ബിഗിൽ. ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത് മാനഗരം, കൈദി എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നമ്മുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് ഒരുക്കുന്ന സ്ഥിരം വിജയ് ചിത്രങ്ങളുടെ ശൈലിയിൽ നിന്ന് മാറി സഞ്ചരിക്കുന്ന ഒരു ചിത്രത്തിലാണ്. വിജയുടെ അറുപത്തിനാലാമത് ചിത്രമായ ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് വിജയസേതുപതി ആണ്.
    ബിഗിൽ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോഴും ഇപ്പോഴും നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്.ഇന്നലെ പാലക്കാട് ന്യൂ അരോമ തിയറ്ററിൽ അനിയന്ത്രിതമായ തിരക്ക് മൂലം രാത്രി 11.50ന് സ്‌പെഷ്യൽ ഷോ വരെ പ്രദർശിപ്പിക്കേണ്ട അവസ്ഥ ഉണ്ടായി.ഇതിനോടകം കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഗ്രോസറായി മാറിയ ചിത്രം ഇനിയും വലിയ നേട്ടങ്ങൾ കീഴടക്കും എന്നാണ് ലഭിക്കുന്ന സൂചന.
    വിജയ്‌യുടെ അറുപത്തിയഞ്ചാമതു ചിത്രം സൂപ്പർ ഹിറ്റായ വിജയ്- എ ആർ മുരുഗദോസ് ടീമിന്റെ തുപ്പാക്കിയുടെ രണ്ടാം ഭാഗം ആയിരിക്കും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു എങ്കിലും ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ദളപതി 65 തുപ്പാക്കി 2 ആയിരിക്കില്ല എന്നാണ്. തടം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും വിജയ് അടുത്ത് അഭിനയിക്കുക. വിജയ് ഇപ്പോൾ ചെയ്യുന്ന ലോകേഷ് കനകരാജ് ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിലാണ് റിലീസ് ചെയ്യുന്നത്. അതിനു മുൻപ് തന്നെ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad