Header Ads

  • Breaking News

    മുംബൈയില്‍ അടിയന്തര നേതൃയോഗം വിളിച്ച് കോൺഗ്രസ്; മഹാരാഷ്ട്ര  നാടകം ശരദ് പവാര്‍ അറിഞ്ഞുള്ള തീരുമാനമെന്ന് കോണ്‍ഗ്രസ്


     മുംബൈ : മഹാരാഷ്ട്രയിലെ നാടകം ശരദ് പവാര്‍ അറിഞ്ഞുള്ള തീരുമാനമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മുംബൈയില്‍ അടിയന്തര നേതൃയോഗം വിളിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി.വേണുഗോപാലും പങ്കെടുക്കും. മഹാരാഷ്ട്രയില്‍ നടന്നത് കുതിരക്കച്ചവടമാണ്. എന്‍സിപി നേതാവ് ശരദ് പവാർ അറിഞ്ഞെടുത്ത തീരുമാനമാണ് ബിജെപി നടപ്പാക്കിയത്. ശരദ് പവാര്‍ മോദിയെ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. പ്രതികരിച്ചു. 

    എന്നാൽ അജിത് പവാര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന ആരോപിച്ചു. ശരദ് പവാറില്‍ വിശ്വാസമുണ്ടെന്ന് സേന നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. ഉദ്ധവ് താക്കറെയും ശരദ് പവാറും ഒന്നിച്ച് 12.30 ന് വാർത്ത സമ്മേളനം നടത്തും.

    അജിത് പവാറിനെ എത്ര എം.എല്‍.എമാര്‍ പിന്തുണയ്ക്കുന്നെന്ന് വ്യകതമാകണം. എന്‍.സി.പിയുടെ 54 എം.എല്‍.എമാരുടെയും പിന്തുണക്കത്ത് അജിത് പവാറിന്റെ കൈവശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിന് അതിശക്തമായ പിന്തുണയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ഘടകം അവകാശപ്പെട്ടു. കര്‍ഷകതാല്‍പര്യത്തിനുവേണ്ടിയാണ് തീരുമാനമെന്നാണ് അജിത് പവാറും ബി.ജെ.പിയും നീക്കത്തെ വിശദീകരിക്കുന്നത്. 

     മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തോടെ ബി.ജെ.പി– എന്‍.സി.പി സര്‍ക്കാര്‍  രാവിലെ എട്ടുമണിയോടെയാണ് അധികാരമേറ്റത്. ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം വട്ടം മഹാരാഷ്ട്ര   മുഖ്യമന്ത്രിയായി. എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍.സി.പി പിളര്‍ത്തിയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതെന്നാണ് സൂചനകള്‍. രാവിലെ 5.47നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഉത്തരവിറങ്ങിയത്. എന്‍.സി.പി ബി.ജെ.പിയെ പിന്തുണയ്ക്കുന്നില്ലെന്നും അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും ശരദ് പവാര്‍ വ്യക്തമാക്കി. 

    No comments

    Post Top Ad

    Post Bottom Ad